ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

20 February 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ Diploma in Audio production കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ് , RJ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ചേര്‍ന്നതാണ് ഈ കോഴ്‌സ് . ഈ വിഷയങ്ങളില്‍ പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ നേടാം . കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം – കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ് നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ജോയിന്‍ ചെയ്യാം . ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും . രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . പ്ലസ്ടു പാസ്സായിരിക്കണം. പ്രായപരിധി ഇല്ല . ഫീസ് 25000 രൂപ . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 14 .ഫോണ്‍: കൊച്ചി സെന്റര്‍ : 7356751960, തിരുവനന്തപുരം സെന്റര്‍ : 9744844522
Click here to Apply online