സംരംഭങ്ങൾ ASAP

ASAP

യുവാക്കളുടെ തൊഴിലവസരം മെച്ചപ്പെടുത്തുന്നതിനായി കേരള ഗവൺമെൻ്റിൻ്റെ നൈപുണ്യ വർദ്ധന സംരംഭമാണ് ASAP അല്ലെങ്കിൽ അഡീഷണൽ സ്കിൽസ് അക്വിസിഷൻ പ്രോഗ്രാം. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ മീഡിയ, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ പ്രൊഫഷണൽ പരിശീലന മേഖലകളിൽ സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കോളേജ് വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ഒരു സർട്ടിഫിക്കറ്റ് പ്രോഗ്രാം നൽകുന്നുണ്ട്; അത് അവരെ മീഡിയയിലും എന്റർടൈൻമെന്റ് കരിയറിലും സഹായിക്കുന്നു.

ജൂനിയർ കറസ്പോണ്ടൻ്റ് സർട്ടിഫിക്കറ്റ് കോഴ്സ്

നിലവിലെ വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രിൻ്റ് ജേണലിസം സർട്ടിഫിക്കറ്റ് കോഴ്സാണിത്. കോഴ്സ് പ്രൊഫഷണൽ പരിശീലനം നൽകുന്നുത് ഇവയിലാണ്:

  • റിപ്പോർട്ടിംഗും എഡിറ്റിംഗും
  • ഡിസൈനും ലേഔട്ടും
  • ഫോട്ടോഗ്രാഫിയും ഫോട്ടോ എഡിറ്റിംഗും
  • ധാർമ്മികതയും മാധ്യമ നിയമങ്ങളും

കോഴ്സിനുള്ള യോഗ്യതാ മാനദണ്ഡം എന്താണ്?

  • arrow ഏതെങ്കിലും സ്ട്രീമിലെ ഒന്നാം വർഷ ബാച്ചിലേഴ്സ് ഡിഗ്രി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
  • arrow ഇംഗ്ലീഷും മലയാളവും വായിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം
  • arrow അഭിരുചി പരീക്ഷയുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇൻ്റേൺഷിപ്പുകൾ:

പത്രങ്ങളിലും മാസികകളിലും വിദ്യാർത്ഥികൾക്ക് 150 മണിക്കൂർ ഇൻ്റേൺഷിപ്പ് ലഭിക്കും.

അസ്സസ്മെന്റും സർട്ടിഫിക്കേഷനും

വിദ്യാർത്ഥികൾക്ക് പതിവ് അസൈൻമെൻ്റുകൾ നൽകും, അവ സമയപരിധിക്കുള്ളിൽ സമർപ്പിക്കണം. ഈ അസൈൻമെൻ്റുകളും ഇൻ്റേൺഷിപ്പ് കൂടാതെ അവസാന പരീക്ഷയിലെ പ്രകടനവും അടിസ്ഥാനമാക്കിയായിരിക്കും മൂല്യനിർണയം.

കേരള സർക്കാരും അക്കാദമിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും.

കരിയർ

വിജയികളായ വിദ്യാർത്ഥികൾക്ക് പത്രങ്ങളിലും മാസികകളിലും ജൂനിയർ കറസ്പോണ്ടൻ്റ് / റിപ്പോർട്ടർമാരായി ജോലി ലഭിക്കും.