വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.

താഴേക്ക് സ്ക്രോൾ ചെയ്യുക
ആകാശ് വി
കൃതിക് പി.വി
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2025 ജൂൺ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  ആകാശ് വി ഒന്നാം റാങ്കിനും കൃതിക് പി.വി രണ്ടാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ ആകാശ് വി    കായംകുളം ചേരാവള്ളി അമല്‍ ഭവനം വീട്ടിൽ എം വേണുകുമാറിന്റേയും, ജെ അമ്പിളിയുടേയും മകനാണ്.  രണ്ടാം റാങ്കിന് അര്‍ഹനായ കൃതിക് പി.വി പാലക്കാട് പൂതൂര്‍ പണ്ടത്ത് വീട്ടിൽ വേണുഗോപാലിന്റേയും,    ശ്രീവിദ്യയുടേയും മകനാണ്.

Click here to view Result

 

 

 

 


കേരള മീഡിയ അക്കാദമി  ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക്  സ്പോട്ട് അഡ്മിഷന്‍ 

താഴേക്ക് സ്ക്രോൾ ചെയ്യുക

സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക്   അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റിക്കോര്‍ഡിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000/ രൂപയാണ് ഫീസ്.  വിശദ വിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍:കൊച്ചി -7356751960, തിരുവനന്തപുരം-9744844522. വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.

 Click here to Apply Online


മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 17 വരെ

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 2026 ജൂലൈ 17 വരെ  സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.

 

 

 

 

 


 ഓഡിയോ പ്രൊഡക്ഷന്‍  കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ  പുതിയ ബാച്ചിലേക്ക് അപേക്ഷ   ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം.  രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000/ രൂപ. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട്’്  നാലു വരെയാണ് ക്ലാസ്.  പ്രായപരിധി ഇല്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2026 ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കൊച്ചി – 0484-2422275, 6282919398, തിരുവനന്തപുരം-9744844522.

 

CLICK HERE TO APPLY ONLINE


ഫോട്ടോ ജേണലിസം കോഴ്‌സ്: ജൂലൈ 10 വരെ അപേക്ഷിക്കാം

23 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള  സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപുരം, കൊച്ചി  സെന്ററുകളില്‍   തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക്  ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  2026 ജൂലൈ 10. ഫോണ്‍: കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275 .

Click here to apply online 


മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 22 (തിങ്കൾ)  മുതൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ നമ്പർ  9747886517,9847030932,


ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ 5 വരെ അപേക്ഷിക്കാം

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.  ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.

Click here to Apply Online


പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു - പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2026-27

2 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്   ഡിപ്ലോമ കോഴ്സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ  ഇന്റര്‍വ്യൂ ജൂണ്‍ 10-ന് (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

Click here to view result

 


RANK LIST - OFFICE ATTENDANT

2 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

ജീവനുള്ള ചിത്രങ്ങളിലൂടെ അനശ്വര ജീവിതം നയിക്കുന്ന ഗ്രാൻഡ് ഫോട്ടോ ജേണലിസ്റ്റിന് കേരള മീഡിയ അക്കാദമിയുടെ പ്രണാമം.

താഴേക്ക് സ്ക്രോൾ ചെയ്യുക
ജീവനുള്ള ചിത്രങ്ങളിലൂടെ രഘുറായ് ജീവിക്കും.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബുവിന്റെ അനുശോചനം.
ലോകപ്രസിദ്ധ ഫോട്ടോഗ്രാഫർ രഘുറായ് കേരള മീഡിയ അക്കാദമിയുടെ ഉറ്റ ബന്ധുവായിരുന്നു. ജീവനുള്ള ചിത്രങ്ങളിലൂടെ ഇനിയും രഘുറായ്‌ ജീവിക്കും.
ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ ഗ്രാൻഡ് മാസ്റ്റർ ആയിരുന്നു.
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ഇൻറർ നാഷണൽ ഫോട്ടോ ഫെസ്റ്റിവൽ ഓഫ് കേരള 2017 ൽ കൊല്ലത്ത് നടന്നപ്പോൾ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും രഘുറായും പരസ്പരം ഫോട്ടോ എടുത്തുകൊണ്ടാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്.
2023 ൽ കൊച്ചിയിൽ ഇൻ്റർ നാഷണൽ ഫോട്ടോ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതും വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് ഏറ്റുവാങ്ങിയതും അദ്ദേഹമാണ്. കേരളത്തിലെ ഫോട്ടോ ജേണലിസ്റ്റുകൾക്ക് വേണ്ടിയുള്ള ശില്പശാലയിൽ ക്ലാസ് എടുക്കുകയും ചെയ്തു.
പ്രശസ്തരുടെ മുഖംമിനുക്കുന്ന പണി ഏറ്റെടുത്ത ഫോട്ടോഗ്രാഫർ ആയിരുന്നില്ല അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ അപൂർവ ചിത്രങ്ങൾ ആ ക്യാമറ തന്നു. പക്ഷേ അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ഭരണത്തിന്റെ മുഖവും അദ്ദേഹം പകർത്തി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കസേരയിലിരിക്കുന്നു. ജഗജീവൻ റാം ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾ ചുറ്റിനും നിൽക്കുന്നു. അത് സംസാരിക്കുന്ന രാഷ്ട്രീയം. 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് തൊട്ടുമുമ്പ് അമൃത്സർ സുവർണ ക്ഷേത്ര സമുച്ചയത്തിൽ ഭിന്ദ്രൻവാലയെ ക്യാമറക്കണ്ണിലാക്കി. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഉള്ള് പൊട്ടുന്ന ചിത്രങ്ങൾ മറ്റാരുടേതും ആയിരുന്നില്ല . മദർ തെരേസയെ വത്തിക്കാൻ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുൻപേ ‘സെയ്ൻറ് മദർ’ എന്ന ഫോട്ടോ ആൽബം പുറത്തിറക്കി. അതിലൂടെ മദറിന്റെ സേവനത്തിന്റെ വലിപ്പം ലോകത്തെ അറിയിച്ചു.
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിലെ അഭയാർത്ഥി പ്രവാഹവും ചിത്രങ്ങളായി.
അറിയപ്പെടാത്ത ഇന്ത്യയെ കണ്ടെത്താനുള്ള ചിത്രങ്ങൾക്കും ഉടമയാണ്. 1962 ൽ സ്റ്റേറ്റ്സ്മാനിൽ തുടങ്ങിയ മാധ്യമ ജീവിതം പലപതിറ്റാണ്ടോളം തുടർന്നു.
ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രഘുറായിക്ക് മരണമില്ല. ജീവനുള്ള ചിത്രങ്ങളിലൂടെ അനശ്വര ജീവിതം നയിക്കുന്ന ഗ്രാൻഡ് ഫോട്ടോ ജേണലിസ്റ്റിന് കേരള മീഡിയ അക്കാദമിയുടെ പ്രണാമം.