മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 17 വരെ

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 2026 ജൂലൈ 17 വരെ  സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.

 

 

 

 

 


 ഓഡിയോ പ്രൊഡക്ഷന്‍  കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ  പുതിയ ബാച്ചിലേക്ക് അപേക്ഷ   ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം.  രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000/ രൂപ. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട്’്  നാലു വരെയാണ് ക്ലാസ്.  പ്രായപരിധി ഇല്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2026 ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കൊച്ചി – 0484-2422275, 6282919398, തിരുവനന്തപുരം-9744844522.

 

CLICK HERE TO APPLY ONLINE


ഫോട്ടോ ജേണലിസം കോഴ്‌സ്: ജൂലൈ 10 വരെ അപേക്ഷിക്കാം

23 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള  സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപുരം, കൊച്ചി  സെന്ററുകളില്‍   തുടങ്ങുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക്  ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/ രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  2026 ജൂലൈ 10. ഫോണ്‍: കൊച്ചി: 8281360360, തിരുവനന്തപുരം: 9447225524, 0484-2422275 .

Click here to apply online 


മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 22 (തിങ്കൾ)  മുതൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ നമ്പർ  9747886517,9847030932,


ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ 5 വരെ അപേക്ഷിക്കാം

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.  ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.

Click here to Apply Online


പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു - പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2026-27

2 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്   ഡിപ്ലോമ കോഴ്സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ  ഇന്റര്‍വ്യൂ ജൂണ്‍ 10-ന് (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

Click here to view result

 


RANK LIST - OFFICE ATTENDANT

2 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

മീഡിയ അക്കാദമി പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

23 April 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2026 മെയ് 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.

പ്രിന്റ് ജേണലിസം, നിർമ്മിത ബുദ്ധി(AI), ഫോട്ടോഗ്രാഫി,ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്.
ടെലിവിഷന്‍ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേണലിസം.

പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നല്‍കുന്നു.

ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.

അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മെയ് 20. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484-2422275

8590320794 (ഡയറക്ടര്‍),
9747886517 (ലക്ച്ചറർ ജേണലിസം & കമ്യൂണിക്കേഷന്‍)
7356149970 (ലക്ച്ചറർ പബ്ലിക് റിലേഷന്‍സ് & അഡ്വെർടൈസിങ്)
94008 97239 (ലക്ച്ചറർ ടെലിവിഷന്‍ ജേണലിസം)

Click here to Apply Online


ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

3 March 2026
താഴേക്ക് സ്ക്രോൾ ചെയ്യുക


കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ തസ്‌നി താജുദ്ദീന്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ ഹരിഗോവിന്ദ് ആര്‍ രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ ജിത്തു ഫ്രാന്‍സിസ് മൂന്നാം റാങ്കിനും അര്‍ഹരായി. കായംകുളം കീരിക്കാട് പുത്തന്‍കണ്ടത്തില്‍ എ താജുദ്ദീന്റെയും റംലാ ബീവിയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ തസ്‌നി താജുദ്ദീന്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മണ്ണറോട്ട് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.കെ. രാമദാസിന്റയും പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ഷോബിയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ ഹരിഗോവിന്ദ് ആര്‍. മൂന്നാം റാങ്ക് നേടിയ ജിത്തു ഫ്രാന്‍സിസ് കൊല്ലം കാരംകോട് ജെ.ജെ. ഭവനില്‍ ഫ്രാന്‍സിസ് ബോസ്‌കോയുടെയും ഷീലാ ഫ്രാന്‍സിസിന്റെയും മകനാണ്.
Click here for Audio Production Result Kochi
Click here for Audio Production Result TVM


ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

20 February 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ Diploma in Audio production കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ് , RJ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ചേര്‍ന്നതാണ് ഈ കോഴ്‌സ് . ഈ വിഷയങ്ങളില്‍ പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ നേടാം . കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം – കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ് നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ജോയിന്‍ ചെയ്യാം . ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും . രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . പ്ലസ്ടു പാസ്സായിരിക്കണം. പ്രായപരിധി ഇല്ല . ഫീസ് 25000 രൂപ . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 14 .ഫോണ്‍: കൊച്ചി സെന്റര്‍ : 7356751960, തിരുവനന്തപുരം സെന്റര്‍ : 9744844522
Click here to Apply online