കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 2026 ജൂലൈ 17 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും. ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2026 മെയ് 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.
പ്രിന്റ് ജേണലിസം, നിർമ്മിത ബുദ്ധി(AI), ഫോട്ടോഗ്രാഫി,ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്രോഡ്കാസ്റ്റ് ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്.
ടെലിവിഷന്‍ ജേണലിസം, ന്യൂസ് ആങ്കറിംഗ്, വീഡിയോ കാമറ, വീഡിയോ എഡിറ്റിങ്ങ്, ഡോകുമെന്ററി പ്രൊഡക്ഷന്‍, മീഡിയ കണ്‍വെര്‍ജന്‍സ്, മൊബൈല്‍ ജേണലിസം, തുടങ്ങി ദൃശ്യമാധ്യമ മേഖലയില്‍ സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേണലിസം.
പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്ങ് മേഖലയിലെ നൂതനപ്രവണതകളില്‍ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ്. ഒപ്പം, ജേണലിസം, ക്രീയേറ്റീവ് റൈറ്റിങ്, പോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ആഡ് ഫിലിം മേക്കിങ് എന്നിവയിലും സവിശേഷപരിശീലനം നല്‍കുന്നു.
ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.
അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മെയ് 20. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484-2422275
8590320794 (ഡയറക്ടര്‍),
9747886517 (ലക്ച്ചറർ ജേണലിസം & കമ്യൂണിക്കേഷന്‍)
7356149970 (ലക്ച്ചറർ പബ്ലിക് റിലേഷന്‍സ് & അഡ്വെർടൈസിങ്)
94008 97239 (ലക്ച്ചറർ ടെലിവിഷന്‍ ജേണലിസം)
മീഡിയ വുമൺ: അമ്മുജോസഫ്സ് പാഷണേറ്റ് ജേർണി’:
ഡോക്യുഫിക്ഷൻ Click here to watch on 
കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.
കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക. രണ്ട് ബേസ്മെന്റ്, ഗ്രൗണ്ട്, ഒന്നും രണ്ടും നിലകൾ, ടെറസ് എന്നിവ ഉണ്ടാകും. ഈ അഞ്ചുനില മന്ദിരത്തിന് ആകെ വിസ്തീർണ്ണം
90 610 അടി .. കെട്ടിടത്തിന് രൂപകൽപ്പന ചെയ്തത് പത്മശ്രീ ജി ശങ്കറിൻ്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.
സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിലുള്ള മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 46 വർഷമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് .
മെട്രോ മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ 3 ഏക്കർ 20 സെന്റിലുള്ള ക്യാമ്പസിലെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെൻറ് സ്ഥലവും നഷ്ടപ്പെടും. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രിസഭാ തീരുമാനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നന്ദിയും സന്തോഷവും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30,
Click here to Apply Online
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 14-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.
അക്കാദമി തിരുവനന്തപുരം സെന്ററിലെ വിവേക് പി ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ ആരഭി കെ.വി രണ്ടാം റാങ്കിനും നിരുപമ പി.എം. മൂന്നാം റാങ്കിനും അര്‍ഹരായി. ആറ്റിങ്ങല്‍ അവനവഞ്ചേരി നിളയില്‍ എം. പ്രദീപിന്റെയും കെ.പി. ശ്രീജയുടെയും മകനാണ് ഒന്നാം റാങ്ക് നേടിയ വിവേക് പി.. തൃശൂര്‍ നടുവില്‍ക്കര കുന്നപ്പശ്ശേരി വീട്ടില്‍ കെ.എസ്. വിദ്യാധരന്റെയും പി.എസ്. ചന്ദ്രമതിയുടെയും മകളാണ് രണ്ടാം റാങ്ക് നേടിയ ആരഭി കെ.വി. മൂന്നാം റാങ്ക് നേടിയ നിരുപമ പി.എം. കോഴിക്കോട് പന്തീരാങ്കാവ് സന്നിധാനം വീട്ടില്‍ എം.പി. അനില്‍കുമാറിന്റെയും പി.എം. ശ്യാമയുടെയും മകളാണ്.
Click here to view Result
മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (SSLC, Plus Two), ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 4ന് മുന്‍പായി കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററില്‍ നേരിട്ട് വന്ന് അഡ്മിഷന്‍ നേടാവുന്നതാണ്. ഫോണ്‍: 9447607073, 0484-2422275.
സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളില്‍ 2026 മാര്‍ച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ് വ്വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/ രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മാർച്ച് 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484 2422275, 9447607073,9400048282.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ മൂവി കാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷയ് സോമന്‍ ഒന്നാം റാങ്കിനും അഞ്ചല്‍ പി ജോഷി രണ്ടാം റാങ്കിനും സനിഗ എസ്, വിഷ്ണു എം.ഡി. എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. എയിംസ് പോണേക്കര ഐക്കര വീട്ടില്‍ ഐ ആര്‍ സോമന്റെയും പി.എസ് അജിതയുടെയും മകനാണ് ഒന്നാം റാങ്ക് നേടിയ അക്ഷയ് സോമന്‍. എറണാകുളം കടവന്ത്രയില്‍ പി.കെ. ജോഷിയുടെയും അമ്പിളി ജോഷിയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ അഞ്ചല്‍ പി ജോഷി. മൂന്നാം റാങ്ക് നേടിയ സനിഗ എസ് മുട്ടം കുഴിയാടിയില്‍ വീട്ടില്‍ കെ.എം. ശങ്കരന്റെയും തങ്കമ്മ ശങ്കരന്റെയും മകളും, വിഷ്ണു എം.ഡി. മരട് ശാസ്ത്രി നഗര്‍ എസ് എന്‍ ആര്‍ എ 3 ശിവശക്തി വീട്ടില്‍ എം.സി ദിനേശന്റെയും പി.ടി. അജിതകുമാരിയുടെയും മകനുമാണ്.
Click here to view Result