കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 2026 ജൂലൈ 17 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9747886517, 9847030932.
സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ചേരാം. രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സിന്റെ ഫീസ് 25000/ രൂപ. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട്’് നാലു വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാനയോഗ്യത പ്ലസ് ടു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2026 ജൂലൈ 15. വിശദവിവരത്തിന് www.kma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: കൊച്ചി – 0484-2422275, 6282919398, തിരുവനന്തപുരം-9744844522.
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പി.ജി.ഡിപ്ലോമ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂൺ 22 (തിങ്കൾ) മുതൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍ നമ്പർ 9747886517,9847030932,
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും. ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ജൂണ്‍ 10-ന് (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ തസ്‌നി താജുദ്ദീന്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ ഹരിഗോവിന്ദ് ആര്‍ രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ ജിത്തു ഫ്രാന്‍സിസ് മൂന്നാം റാങ്കിനും അര്‍ഹരായി. കായംകുളം കീരിക്കാട് പുത്തന്‍കണ്ടത്തില്‍ എ താജുദ്ദീന്റെയും റംലാ ബീവിയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ തസ്‌നി താജുദ്ദീന്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മണ്ണറോട്ട് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.കെ. രാമദാസിന്റയും പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ഷോബിയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ ഹരിഗോവിന്ദ് ആര്‍. മൂന്നാം റാങ്ക് നേടിയ ജിത്തു ഫ്രാന്‍സിസ് കൊല്ലം കാരംകോട് ജെ.ജെ. ഭവനില്‍ ഫ്രാന്‍സിസ് ബോസ്‌കോയുടെയും ഷീലാ ഫ്രാന്‍സിസിന്റെയും മകനാണ്.
Click here for Audio Production Result Kochi
Click here for Audio Production Result TVM
സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ Diploma in Audio production കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എന്‍ജിനീയറിംഗ് , RJ ട്രയിനിംഗ് , ഡബ്ബിംഗ് , പോഡ്കാസ്റ്റ് , വോയിസ് മോഡുലേഷന്‍ എന്നീ വിഷയങ്ങള്‍ ചേര്‍ന്നതാണ് ഈ കോഴ്‌സ് . ഈ വിഷയങ്ങളില്‍ പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ നേടാം . കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം – കൊച്ചി സെന്ററുകളില്‍ ആണ് ക്ലാസ് നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരവര്‍ക്ക് സൗകര്യപ്രദമായ സെന്ററില്‍ ജോയിന്‍ ചെയ്യാം . ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരളയുടെ സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും . രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ക്ലാസ് . പ്ലസ്ടു പാസ്സായിരിക്കണം. പ്രായപരിധി ഇല്ല . ഫീസ് 25000 രൂപ . അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 14 .ഫോണ്‍: കൊച്ചി സെന്റര്‍ : 7356751960, തിരുവനന്തപുരം സെന്റര്‍ : 9744844522
Click here to Apply online
മീഡിയ വുമൺ: അമ്മുജോസഫ്സ് പാഷണേറ്റ് ജേർണി’:
ഡോക്യുഫിക്ഷൻ Click here to watch on 
കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു.
കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക. രണ്ട് ബേസ്മെന്റ്, ഗ്രൗണ്ട്, ഒന്നും രണ്ടും നിലകൾ, ടെറസ് എന്നിവ ഉണ്ടാകും. ഈ അഞ്ചുനില മന്ദിരത്തിന് ആകെ വിസ്തീർണ്ണം
90 610 അടി .. കെട്ടിടത്തിന് രൂപകൽപ്പന ചെയ്തത് പത്മശ്രീ ജി ശങ്കറിൻ്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.
സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിലുള്ള മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 46 വർഷമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് .
മെട്രോ മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ 3 ഏക്കർ 20 സെന്റിലുള്ള ക്യാമ്പസിലെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെൻറ് സ്ഥലവും നഷ്ടപ്പെടും. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
മന്ത്രിസഭാ തീരുമാനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നന്ദിയും സന്തോഷവും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30,
Click here to Apply Online