ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) ജൂലൈ 5 വരെ അപേക്ഷിക്കാം

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) ജൂലൈ 5 വരെ അപേക്ഷിക്കാം .
ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.  ഫോണ്‍: 0484 2422275, 2422068, 9388959192 വിലാസം സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി – 682030.

Click here to Apply Online


പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു - പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2026-27

2 June 2026
താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്   ഡിപ്ലോമ കോഴ്സ് 2026-27 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ  ഇന്റര്‍വ്യൂ ജൂണ്‍ 10-ന് (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 4.00 മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

Click here to view result

 


മീഡിയ അക്കാദമി മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

താഴേക്ക് സ്ക്രോൾ ചെയ്യുക

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍  

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ  കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിര്‍മ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെന്‍സ്, ചിത്രീകരണം മുതലായവയില്‍ ഊന്നല്‍ നല്‍കി സമഗ്ര പഠന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (SSLC, Plus Two), ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 4ന് മുന്‍പായി കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററില്‍ നേരിട്ട് വന്ന് അഡ്മിഷന്‍ നേടാവുന്നതാണ്.  ഫോണ്‍: 9447607073, 0484-2422275.


വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളില്‍ 2026 മാര്‍ച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ് വ്വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/ രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മാർച്ച്‌ 7. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484 2422275, 9447607073,9400048282.

Click here to Apply Online


കേരള മീഡിയ അക്കാദമി പി.ജി ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ 2024-25 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കൃഷ്ണ പി.എം ഒന്നാം റാങ്കും നന്ദന ലക്ഷ്മി എം രണ്ടാം റാങ്കും നേഹ ഡി പി മൂന്നാം റാങ്കും കരസ്ഥമാക്കി. അങ്കമാലി പുളിയനം പഴവൂര്‍ വീട്ടില്‍ പി.ആര്‍ മനോഹറിന്റേയും സരിത നാരായണന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ കൃഷ്ണ പി.എം. രണ്ടാം റാങ്ക് നേടിയ നന്ദന ലക്ഷ്മി എം ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് നാരായണ മന്ദിരത്തില്‍ വി. അജിത്തിന്റേയും മിഷ രാഘവന്റേയും മകളാണ്. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം കുനിക്കാട്ടില്‍ മീതല്‍ ഹൗസില്‍ കെ.എം. പ്രേമചന്ദ്രന്‍യും സി.കെ.ദീപയുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ നേഹ ഡി.പി.

ടെലിവിഷന്‍ ജേണലിസം വിഭാഗത്തില്‍ സാന്ദ്ര യേശുദാസ്, ഗോപിക എം, വര്‍ഷ കെ.ആര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. ചേര്‍ത്തല പള്ളിത്തോട് പുതിയപറമ്പില്‍ വീട്ടില്‍ പി.ജെ.യേശുദാസിന്റേയും അല്‍ഫോണ്‍സ യേശുദാസിന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര യേശുദാസ്. രണ്ടാം റാങ്ക് നേടിയ ഗോപിക എം പാലക്കാട് മേഴത്തൂര്‍ മാമ്പുള്ളി വളപ്പില്‍ ഇ.ടി അരവിന്ദാക്ഷന്റേയും സുജാതയുടേയും മകളാണ്. ആലുവ തോട്ടുമുഖം കുന്നശേരി കെ.എം.രമണന്റേയും വല്‍സയുടേയും മകള്‍ കെ.ആര്‍.വര്‍ഷയ്ക്കാണ് മൂന്നാം റാങ്ക്.

പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് വിഭാഗത്തില്‍ സാന്ദ്ര മരിയ സാജന്‍ ഒന്നാം റാങ്കും പ്രശാന്തി പ്രകാശ് രണ്ടാം റാങ്കും പ്രതീക്ഷ ആര്‍ മൂന്നാം റാങ്കും നേടി. എറണാകുളം കടവന്ത്രയില്‍ സാജന്‍ ജോണിയുടേയും ജോളി സാജന്റേയും മകളാണ് ഒന്നാം റാങ്ക് നേടിയ സാന്ദ്ര മരിയ സാജന്‍. രണ്ടാം റാങ്ക് നേടിയ പ്രശാന്തി പ്രകാശ് കൊല്ലം കൂരിപ്പുഴ പാലക്കാട്ട് കിഴക്കതില്‍ പ്രകാശന്‍ പിള്ളയുടേയും ഉഷാകുമാരിയുടേയും മകളാണ്. കൊല്ലം കുരീപ്പുഴ വാഴങ്ങല്‍ കിഴക്കതില്‍ പി.പ്രകാശിന്റേയും രാജേശ്വരിയുടേയും മകളാണ് മൂന്നാം റാങ്ക് നേടിയ പ്രതീക്ഷ ആര്‍. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.kma.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജേണലിസം & കമ്മ്യൂണിക്കേഷൻ (JC)
ഫലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ് (PR)
ഫലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ടെലിവിഷൻ ജേണലിസം (TVJ)


താഴേക്ക് സ്ക്രോൾ ചെയ്യുക

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്)അപേക്ഷ ക്ഷണിച്ചു.
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു
6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേര്‍ണലിസം,മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ടന്റ ് റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത യോഗ്യത നേടാം.
അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്‌സ് ഉപകരിക്കും.

👉 അപേക്ഷ സമര്‍പ്പിക്കാം – Click here

📞 ഫോണ്‍: 0484 2422275, 2422068, 9388959192,04712726275

📅 അവസാന തിയതി നവംബര്‍ 15

📍 വിലാസം
സെക്രട്ടറി
കേരള മീഡിയ അക്കാദമി
കാക്കനാട്, കൊച്ചി 682030


മാറുന്ന കാലത്തെ മാധ്യമപ്രവർത്തനത്തിന്‌ കരുത്തേകാൻ ഐഎംഎഫ്‌കെയുടെ എഐ വർക്ക്‌ഷോപ്പ്‌

താഴേക്ക് സ്ക്രോൾ ചെയ്യുക
മാറുന്ന കാലത്തെ മാധ്യമപ്രവർത്തനത്തിന്‌ കരുത്തേകാൻ ഐഎംഎഫ്‌കെയുടെ എഐ വർക്ക്‌ഷോപ്പ്‌

ടാഗോർ ഹാളിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ രണ്ടാം ദിവസമായ ഒക്ടോബർ 1 ന് എ ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയ കൺസൽട്ടൻറ് സുനിൽ പ്രഭാകറും ഷിജു സദനുമാണ്‌ വർക്ക്ഷോപ്പിന് നേത്യത്വം നൽകിയത്.
പരിപാടിയിൽ പത്രപ്രവർത്തകർക്ക് സഹായകമാകുന്ന ‘പിൻപോയിൻ്റ് ‘എന്ന എ ഐ റിസർച്ച് ടൂൾ പരിചയപ്പെടുത്തി. ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറീസ്, ബ്രേക്കിങ് ന്യൂസ്‌ അനലിസ്റ്റ്, ഓഡിയോ ആൻഡ് വീഡിയോ ട്രാൻസ്ക്രിപ്ഷൻ, ഫാക്റ്റ് ചെക്കിങ്, നോട്ട്സ് ശേഖരണം എന്നിവയ്ക്ക് ഇത് സാഹായകമാകുന്നു. ഇതിനു പുറമെ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സഹായകമാകുന്ന മറ്റ് ടൂളുകളെയും അതിന്റെ ശരിയായ ഉപയോഗത്തെയും കുറിച്ച് വർക്ക്ഷോപ്പിൽ പരാമർശിച്ചു. വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.


ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകം: മുഹമ്മദ്‌ സുബൈർ

താഴേക്ക് സ്ക്രോൾ ചെയ്യുക
ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകം: മുഹമ്മദ്‌ സുബൈർ

IMFK യുടെ രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന “ആക്സിഡന്റൽ ജേർണലിസം” എന്ന സെഷനിൽ ഫാക്റ്റ് ചെക്കിംഗിന്റെ പ്രാധാന്യം, കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ, കൂടാതെ അന്വേഷണ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പ്രധാനവിഷയങ്ങളായി കടന്നുവന്നു.
ആൾട്ട് ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈറും അന്വേഷണ മാധ്യമപ്രവർത്തകൻ രവി നായറും മുഖ്യാതിഥികളായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ഉല്ലേഖ് ചര്‍ച്ചക്ക് നേതൃത്വം നൽകി. സംഭാഷണത്തിനിടെ, തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന കാലഘട്ടത്തിൽ ഫാക്റ്റ് ചെക്കിംഗ് ഏറെ നിർണായകമാണെന്ന് മുഹമ്മദ് സുബൈർ പറഞ്ഞു.
“ഭരണകൂടത്തിന്റെ നയങ്ങളിലും പദ്ധതികളിലും പല വിടവുകളുമുണ്ട്. അതു പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർ പലപ്പോഴും ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നു.” എന്ന് രവി നായർ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കോർപ്പറേറ്റ് സ്വാധീനത്തിന്റെയും പശ്ചാത്തലത്തിൽ കാര്യമായ സമ്മർദ്ദം അനുഭവിക്കുന്നുവെന്ന് ഉല്ലേഖ് ചൂണ്ടിക്കാട്ടി. ഇത്തരം സംവാദങ്ങൾ മാധ്യമങ്ങളുടെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നവയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.


കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക
കേരള മീഡിയ അക്കാദമി മാധ്യമ അവാർഡുകൾ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള വേദിയിൽ മാധ്യമരംഗത്തെ മികച്ച സേവനത്തിന് കേരള മീഡിയ അക്കാദമിയുടെ അംഗീകാരം. ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച പ്രൊഫ കെ വി തോമസ് “മാധ്യമരംഗത്ത് സ്വതന്ത്രമായ ഇടപെടലുകൾ നടത്തി സമൂഹത്തിന് പ്രതിബദ്ധമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കേരള മീഡിയ അക്കാദമി” എന്ന് ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ് എസ് അരുൺ സ്വാഗതം ആശംസിച്ചു.
ഈ വർഷത്തെ അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് സമ്മാനിച്ചു. മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദിനും, എൻ എൻ സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ആർ സാംബനും, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി ദിനപത്രം സീനിയർ കറസ്പോണ്ടന്റ് നീനു മോഹനും ലഭിച്ചു. ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജിനും, ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ കണ്ണൂർ ഫോട്ടോഗ്രാഫർ ജിതിൻ ജോയൽ ഹാരിമിനും, മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ മൂർക്കന്നൂർ നാരായണൻ അവാർഡ് മലയാള മനോരമ പൊന്നാനി ലേഖകൻ ജിബീഷ് വൈലിപ്പാട്ടിനും ലഭിച്ചു. മാതൃഭൂമി ന്യൂസിലെ സൗമ്യ കെ.ആർ. മീഡിയ അക്കാദമിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹയായി.


പ്രഥമ വി പി ആർ ദേശീയ അവാർഡ് അനസുദ്ധീൻ അസീസിന് മറിയം വേഡ്രാഓഗോ സമ്മാനിച്ചു

താഴേക്ക് സ്ക്രോൾ ചെയ്യുക
പ്രഥമ വി പി ആർ ദേശീയ അവാർഡ് അനസുദ്ധീൻ അസീസിന് മറിയം വേഡ്രാഓഗോ സമ്മാനിച്ചു

അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ പ്രഥമ വി പി ആർ ദേശീയ പുരസ്‌കാരം അനസുദ്ദീൻ അസീസ് ഏറ്റുവാങ്ങി. പ്രശസ്ത ആഫ്രിക്കൻ ജേർണലിസ്റ്റായ മറിയം വേഡ്രാഓഗോയാണ് അനസുദ്ദീന് അവാർഡ് സമ്മാനിച്ചത്.
പ്രമുഖ മാധ്യമ പ്രവർത്തകനും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്ന വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ(വി പി ആർ) സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്. ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന ‘ലണ്ടന്‍ ഡെയ്‌ലി’ പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് അനസുദ്ദീൻ. വി കെ കൃഷ്ണമേനോന് ശേഷം യു കെയിലെ മുഖ്യധാരാ പ്രസാധക രംഗത്ത് ഒരു ശ്രദ്ധേയമായ കാൽവെയ്‌പ്പ് നടത്തിയ മലയാളിയാണ് അനസുദ്ധീൻ അസീസ്.