Post Image

പി ശ്രീധരൻ

മലയാളത്തിലെ മറ്റൊരു ഇതിഹാസ പത്രപ്രവർത്തകനായ വി.കരുണാകരൻ നമ്പ്യാരുടെ ജീവിതത്തെയും കാലത്തെയും കുറിച്ചുള്ള ഈ പുസ്തകം എഴുതിയത്‌ അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരിൽ ഒരാളായ പി ശ്രീധരനാണ്‌. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടം കണ്ട് വളർന്ന വി.കരുണാകരൻ നമ്പ്യാരെപ്പോലുള്ളവർക്ക്‌ പത്രപ്രവർത്തനം ഒരു തൊഴിലും ദൗത്യവുമായിരുന്നു. അഗാധമായ അറിവും നിശിതമായ ഉൾക്കാഴ്ചയുമുള്ള എഴുത്തുകാരനും വാചാലനായ പ്രഭാഷകനുമായ കരുണാകരൻ നമ്പ്യാർ അക്കാലത്തെ ഏറ്റവും ഉന്നതശീർഷനായ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു.

Share