ന്യൂസ് ബയോഗ്രഫി കോൺക്ലേവ്: 100 സീനിയർ ജേർണലിസ്‌റ്റുകളുടെ മാധ്യമ ആത്മകഥ ‘My Story’ യുടെ യൂട്യൂബ്, വെബ്‌സൈറ്റ് പ്രകാശനചടങ്ങും കേരള മീഡിയ അക്കാദമി തയ്യാറാക്കിയ പ്രവാസി മാധ്യമ ഡയറക്ടറിയുടെ പ്രകാശനവും 2026 ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് നടന്നു. My Story പ്രകാശനം സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ നിർവഹിച്ചു. പ്രവാസി മാധ്യമ ഡയറക്ടറി ശ്രീ. ടി വി സുഭാഷ് ഐഎഎസ് (സ്‌പെഷ്യൽ സെക്രട്ടറി, I&PRD ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ ശ്രീ. അരുൺറാമിന് നൽകി പ്രകാശനം ചെയ്‌തു. ചടങ്ങിൽ അക്കാദമി ചെയർമാൻ ശ്രീ. ആർ എസ് ബാബു അധ്യക്ഷനായി. സെക്രട്ടറി ശ്രീ. അരുൺ എസ് എസ് സ്വാഗതം പറഞ്ഞു.