Post Image

8 August 2025

ഫോട്ടോജേണലിസം കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 13-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ ഐശ്വര്യ മധു ഒന്നാം റാങ്കിനും യദുകൃഷ്ണന്‍ എ.ഡി. രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ നേതന്‍ അജി ജോര്‍ജ് മൂന്നാം റാങ്കിനും അര്‍ഹരായി. കുറുമശ്ശേരി സരോവരം കൊല്ലശ്ശേരി വീട്ടില്‍ കെ.വി. മധുവിന്റെയും എം. രമയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ മധു. ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം അഞ്ചത്തറ വീട്ടില്‍ എ.റ്റി. ദിലീപ്കുമാറിന്റെയും ബി ഗീതയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ യദുകൃഷ്ണന്‍ എ.ഡി. മൂന്നാം റാങ്ക് നേടിയ നേതന്‍ അജി ജോര്‍ജ് അടൂര്‍ മലമേക്കര റോക്ക് ഗാര്‍ഡനില്‍ അജി ജോര്‍ജിന്റെയും ബിന്ദു അജിയുടെയും മകനാണ്. പരീക്ഷാഫലം ചുവടെ നൽകിയിട്ടുള്ള ലിങ്കിൽ ലഭിക്കും.

പരീക്ഷാഫലം

Share

Post Image

5 May 2025

ഫോട്ടോജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി  തിരുവനന്തപരം, കൊച്ചി  സെന്ററുകളില്‍  നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈന്‍ ആയോ സമര്‍പ്പിക്കാം https://forms.gle/DKb3k2LfSv5ZK3Nh6 എന്ന ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 ഫോണ്‍ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട  വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30, 04842422275

Share

Post Image

ഫോട്ടോ ജേണലിസം കോഴ്സ് (12-ാം ബാച്ച്) പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 12-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി തിരുവനന്തപുരം സെന്ററിലെ അനുശ്രീ ജി.എസ്     ഒന്നാം റാങ്കിനും  ശിവപ്രസാദ് എസ്.ആര്‍ രണ്ടാം റാങ്കിനും  കൊച്ചി സെന്ററിലെ ഭരത് മോഹന്‍ പി.എസ്   മൂന്നാം റാങ്കിനും അര്‍ഹരായി. കോഴിക്കോട് എടക്കര അനുഗ്രഹത്തില്‍  ഗോപാലന്‍കുട്ടിയുടെയും സി. ശാരദയുടെയും  മകളാണ് ഒന്നാം റാങ്ക് നേടിയ അനുശ്രീ ജി.എസ്. തിരുവനന്തപുരം പുളിയറക്കോണം ആനന്ദ് ഭവനില്‍ കെ.സി. ശിവന്‍കുട്ടിയുടെയും പി രേണുകയുടെയും  മകനാണ് രണ്ടാം റാങ്ക് നേടിയ ശിവപ്രസാദ് എസ്.ആര്‍. മൂന്നാം റാങ്ക് നേടിയ ഭരത്‌മോഹന്‍ പി.എസ്  തൃശൂര്‍ ത്രിവേണി പോണത്ത് വീട്ടില്‍ സുരേഷിന്റെയും ദീപയുടെയും മകനാണ്.

Click here to view Result Kochi & TVM

Share