Post Image

24 July 2025

പരീക്ഷാഫലം പ്രഖ്യാപിച്ചു – വീഡിയോ എഡിറ്റിംഗ് (തിരുവനന്തപുരം സെന്റര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷത് റ്റി ഒന്നാം റാങ്കിനും വിഷ്ണു വി എസ് രണ്ടാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ അക്ഷത് റ്റി കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹനായ വിഷ്ണു വി എസ് തിരുവനന്തപുരം നല്ലിടയന്‍ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര്‍ ഷീജ റാണിയുടേയും മകനാണ്.

Click here to view Result

Share

Post Image

10 May 2025

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

  • കോഴ്‌സിന്റെ കാലാവധി : 6 മാസം
  • ഫീസ് : 34,500
  • വിദ്യാഭ്യാസ യോഗ്യത :  പ്ലസ് ടു
  • പ്രായപരിധി : 28 വയസ്സ് / പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ്
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 10

സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളില്‍ 2025 മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.   എഴുത്തുപരീക്ഷയുടേയും, ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന  സോഫ്റ്റ് വ്വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/ രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ ഇളവ് ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ജി-പേ/ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ് ലോഡ്‌ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മെയ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484 2422275, 9447607073,9400048282.

Click here to Apply online

Share

Post Image

വീഡിയോ എഡിറ്റിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2024 ജൂണ്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അമല്‍ സക്കറിയ അലക്‌സ് ഒന്നാം റാങ്കിനും ഗോകുല്‍ ബി രണ്ടാം റാങ്കിനും അഭിജിത്ത് എസ്, ആയുഷ് മനോജ് എന്നിവര്‍  മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ അമല്‍ സക്കറിയ അലക്‌സ്  കൊല്ലം ആയൂര്‍ അഞ്ജനത്തില്‍ സൂസി അലക്‌സിന്റെയും പി.സി. അലക്‌സാണ്ടറിന്റെയും മകനാണ്.  രണ്ടാം റാങ്കിന് അര്‍ഹനായ ഗോകുല്‍ ബി കൊല്ലം പുത്തനമ്പലം ഐവര്‍കാല നടുവില്‍ ഗോകുലത്തില്‍ ബി ബീനയുടെയും ടി ബാഹുലേയന്‍ നായരുടെയും മകനാണ്.  മൂന്നാം റാങ്ക് നേടിയ  ആയുഷ് മനോജ് കൊല്ലം കടയ്ക്കല്‍ ദേവിയില്‍  ദിവ്യ മനോജിന്റെയും ഡി. മനോജിന്റെയും മകനും, അഭിജിത്ത്  എസ് കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് സുജ നിവാസില്‍ പി സുരേഷ് കുമാറിന്റെയും എസ് സുജയുടെയും മകനുമാണ്.

പരീക്ഷാഫലം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Share