
12 September 2025
കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2025 | ടീം രജിസ്ട്രേഷന്‍ ആരംഭിച്ചു
കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി- കോളേജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംസ്ഥാന തലത്തില്‍ ക്വിസ് പ്രസ്- 2025 എന്ന പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ നാലാം എഡിഷനാണിത്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദര്‍ശനിലും ജീവന്‍ ടിവിയിലും സംപ്രേഷണം ചെയ്യും. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് മത്സരം നയിക്കും. ഒരു കോളേജില്‍ നിന്നും രണ്ടുപേര്‍ അടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. 22 വയസ്സാണ് ഉയർന്ന പ്രായപരിധി.
2025 സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളില്‍ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന കേരള മീഡിയ അക്കാദമി ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായാണ് ക്വിസ് പ്രസ് മത്സരം സംഘടിപ്പിക്കുന്നത്.
സെപ്തംബർ 30ന് രാവിലെ 11ന് തിരുവനന്തപുരം വൈലോപ്പിള്ളി ഭവനിൽ പ്രാഥമിക മത്സരങ്ങള്‍ നടക്കും. ഒക്ടോബർ 1ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചായിരിക്കും ഫൈനല്‍ മത്സരം. ഫൈനല്‍ വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. രണ്ടാം സമ്മാനം 60,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000/- രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഗൂഗിള്‍ ഫോം ലിങ്ക് https://forms.gle/q7AFgqDqg8cB6KoL9 വഴി സെപ്തംബർ 25 വൈകീട്ട് അഞ്ച് മണിക്കകം ടീം രജിസ്‌ട്രേഷന്‍ നടത്തണം. അപൂര്‍ണ്ണമായ ഫോമുകള്‍ പരിഗണിക്കുന്നതല്ല. മത്സരാര്‍ത്ഥികളുടെ സെലക്ഷന്‍ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: 0484- 2422275, 0471-2726275, 9633214169