കേരള മീഡിയ അക്കാദമി അന്തർദ്ദേശീയ മാധ്യമോത്സവം 2025 സെപ്തംബർ 30, ഒക്ടോബർ 1,2 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു. ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലെ ഈ മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
‘മീഡിയ ഫോർ ട്രൂത്ത്, മീഡിയ ഫോർ പീസ്’ എന്നതാണ് ഈ മാധ്യമോത്സവത്തിന്റെ മുദ്രാവാക്യം.
മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് നടക്കുന്നത്.
പ്രധാന പരിപാടികൾ:
- അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്ദീപ് സർദേശായി എന്നിവർക്ക് അക്കാദമി അവാർഡുകൾ സമർപ്പിക്കുന്നു.
- ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക് ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും.
- ‘കേരള റിയൽ സ്റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്സിബിഷൻ.
- ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സ്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം.
- പൂർവ്വവിദ്യാർത്ഥി സംഗമം.
- തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്സിന്റെയും വ്ളോഗർമാരുടെയും സംഗമം.
- ഡിജിറ്റൽ എക്സിബിഷൻ.
- തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ് ജേർണലിസ്റ്റുകൾക്കായി എഐ വർക്ക്ഷോപ്പ്.
- വിവിധ വിഷയങ്ങളിലുളള സെമിനാറുകൾ.
മാധ്യമോത്സവത്തിൽ പങ്കെടുക്കുന്നതിന് ഇവിടെ രജിസ്റ്റർ ചെയ്യുക.