Post Image

മാധ്യമപ്രവർത്തകർ സാമൂഹിക വിഷയങ്ങൾ ഭയമില്ലാതെ ഏറ്റെടുക്കണം: മറിയം ഔഡ്രാഗോ

കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനര്‍ഹയായ മറിയം ഔഡ്രാഗോയുമായുള്ള സംവാദവും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ഭരണകൂടഭീകരതക്കെതിരെ തന്റെ വാര്‍ത്തകളിലൂടെ പോരാടുന്ന വ്യക്തിത്വമാണ് മറിയം ഔഡ്രാഗോ. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യത്തിന്റെ ശബ്ദങ്ങളാണെന്ന് മറിയം പറഞ്ഞു. ബുര്‍ക്കിന ഫാസോയിലെ പ്രതികൂല സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ അവര്‍, യുവ മാധ്യമപ്രവര്‍ത്തകര്‍ മാനസികാരോഗ്യം സംരക്ഷിക്കണമെന്നും, സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നും എല്ലാത്തിനുമുപരിയായി സത്യസന്ധത പാലിക്കണമെന്നും ആവശ്യപ്പെട്ടു. നോവലിസ്റ്റും കവിയുമായ ഡോ. അനുപമ രാജു സംവാദം നിയന്ത്രിച്ചു.

Share