Post Image

7 December 2025

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2025 ജനുവരി ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഷിക് മോന്‍ എല്‍ദോസ് ഒന്നാം റാങ്കിനും ഗിരിധര്‍ കൃഷ്ണന്‍ രണ്ടാം റാങ്കിനും റിച്ചാര്‍ഡ് ടോംസ് മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ ആഷിക് മോന്‍ എല്‍ദോസ് കോതമംഗലം പുന്നേക്കാട് പള്ളിക്കുന്നേല്‍ വീട്ടില്‍ പി.വൈ എല്‍ദോസിന്റെയും ലിസി എല്‍ദോസിന്റെയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹനായ ഗിരിധര്‍ കൃഷ്ണന്‍ ആലുവ അശോകപുരം മറ്റപ്പിള്ളി വീട്ടില്‍ എം. എം. കൃഷ്ണന്റെയും ലളിത കൃഷ്ണന്റെയും മകനാണ്. മൂന്നാം റാങ്കിന് അര്‍ഹനായ റിച്ചാര്‍ഡ് ടോംസ് അങ്കമാലി മൂക്കന്നൂര്‍ മാലിക്കുടി വീട്ടില്‍ എം.റ്റി. ഡേവിസിന്റെ മകനാണ്.
Click here to view result

Share