സംരംഭങ്ങൾ എന്റെ കഥ

എന്റെ കഥ

മലയാളികളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം കഥ പറയുന്ന വീഡിയോ പംക്തിയാണ് മൈ സ്‌റ്റോറി. സ്വന്തം ജീവിത കഥ മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.

മാധ്യമപ്രവര്‍ത്തനത്തിലേക്ക് നയിച്ച വഴികളും വഴികാട്ടികളും, ആദ്യത്തെ ബൈലൈന്‍, പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍, ചരിത്രസന്ധികളില്‍ ഉണ്ണാതെയും ഉറങ്ങാതെയും നാട്ടുകാരെ സത്യം അറിയിക്കാന്‍ ചെയ്ത ശ്രമങ്ങള്‍, മാധ്യമപാഠങ്ങള്‍ പഠിപ്പിച്ച വിഖ്യാത മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയ സമഗ്രമായ അനുഭവങ്ങള്‍ ഇവിടെ വിവരിക്കുന്നു.

ഉന്നത രാഷ്ട്രീയനേതാക്കളും ഭരണാധികാരികളുമായുള്ള അടുപ്പങ്ങള്‍, മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍, പുതുതലമുറ അറിയേണ്ട കാര്യങ്ങള്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളും പങ്കുവയ്ക്കുന്നതാണ് കേരള മീഡിയ അക്കാദമിയുടെ നവീനമായ ഈ വീഡിയോ ചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്നത്.

1. കെ.ബാലചന്ദ്രൻ
കേരളകൗമുദിയിലും കലാകൗമുദിയിലും രാഷ്‌ട്രീയലേഖകൻ എന്ന നിലയിൽ തിളങ്ങി. നിരവധി എക്‌സ്‌ക്ലൂസിവുകൾ കൊണ്ടുവന്നു. ഇ.കെ.നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി അടുത്തിടപഴകി. രാഷ്‌ട്രീയവിശകലന വിദഗ്‌ധൻ.
യൂട്യൂബിൽ കാണുക
2. സരസ്വതി നാഗരാജൻ
സരസ്വതി നാഗരാജൻ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രത്തിൽ മാധ്യമപ്രവർത്തനം തുടങ്ങി, ദ ഹിന്ദു പത്രത്തിലെത്തി, ദീർഘകാല സേവനത്തിനുശേഷം ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. സാംസ്കാരിക മാധ്യമപ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ നൽകി. നിരവധി സിനിമാ-സംഗീതപ്രതിഭകളെ അഭിമുഖം നടത്തി.
യൂട്യൂബിൽ കാണുക
3. പി ഫസലുദ്ദീൻ
പി ഫസലുദ്ദീൻ തമിഴ്‌നാട്ടിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരിക്കെ തന്നെ കലാകൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങി. പിന്നീട്‌ അധ്യാപനം ഉപേക്ഷിച്ച്‌ മുഴുവൻ സമയ മാധ്യമപ്രവർത്തകനായി. കേരളകൗമുദിയിൽനിന്ന്‌ വിരമിച്ചശേഷം സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറായി.
യൂട്യൂബിൽ കാണുക
4. കെ.ജി.പരമേശ്വരൻ നായർ
കെ.ജി.പരമേശ്വരൻ നായർ നിയമസഭാ റിപ്പോർട്ടിംഗ്‌ ദീർഘകാലം ചെയ്‌ത മാധ്യമപ്രവർത്തകൻ. കെ.ബാലകൃഷ്‌ണന്റെ കൗമുദിയിൽ തുടങ്ങി കേരളകൗമുദിയിലെത്തി. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ എന്ന നിലയിൽ വിരമിച്ചു. നിരവധി എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോറികളുടെ ഉടമ.
യൂട്യൂബിൽ കാണുക
5. ആർ.രാജഗോപാൽ
ആർ.രാജഗോപാൽ തിരുവനന്തപുരത്ത്‌ വേണാട്‌ പത്രികയിൽ ജോലി തുടങ്ങി. പിന്നീട്‌ പല ഇംഗ്ലീഷ്‌ പത്രങ്ങളിലും പ്രവർത്തിച്ചു. കൊൽക്കത്തയിലെ ദ ടെലിഗ്രാഫ്‌ പത്രത്തിന്റെ എഡിറ്റർ അറ്റ്‌ ലാർജ്‌ ആയി. തലക്കെട്ടുകൾ കൊണ്ട്‌ വിസ്‌മയം തീർത്ത മാധ്യമ പ്രവർത്തകൻ.
യൂട്യൂബിൽ കാണുക