
ഫോട്ടോജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സിന് 25,000/- രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈന്‍ ആയോ സമര്‍പ്പിക്കാം. https://forms.gle/ufEN2EzVr4VHKRAs5 എന്ന ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 6. ഫോണ്‍ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30.
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക Click Here