ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ നിനുമോള്‍ വി എച്ച് ഒന്നാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ മുനീറ എം രണ്ടാം റാങ്കിനും കൊച്ചി സെന്ററിലെ ജസ്റ്റിന് മൂന്നാം റാങ്കിനും അര്‍ഹരായി. കാക്കനാട് പാലച്ചുവട് ദൈവത്തിന്മുഗള് റോഡ് നെല്ലിപ്പിള്ളി വീട്ടില്‍ എന്‍ എ ഷമാസിന്റെ ഭാര്യയാണ് ഒന്നാം റാങ്ക് നേടിയ നിനുമോള്‍ വി.എച്ച്. തിരുവനന്തപുരം പോങ്ങുംമൂട് ഋതുവില്‍ എസ് എം ഷമീറിന്റെ ഭാര്യയാണ് രണ്ടാം റാങ്ക് നേടിയ മുനീറ എം. മൂന്നാം റാങ്ക് നേടിയ ജസ്റ്റിന് കാസര്‍ഗോഡ് ചീമേനി പിലാന്തോളി അടുക്കപ്പറമ്പില് വീട്ടില്‍ എം.ടി സൗമിനിയുടെ മകനാണ്.