മാറുന്ന കാലത്തെ മാധ്യമപ്രവർത്തനത്തിന് കരുത്തേകാൻ ഐഎംഎഫ്‌കെയുടെ എഐ വർക്ക്‌ഷോപ്പ്
ടാഗോർ ഹാളിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവലിൻ്റെ രണ്ടാം ദിവസമായ ഒക്ടോബർ 1 ന് എ ഐ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയ കൺസൽട്ടൻറ് സുനിൽ പ്രഭാകറും ഷിജു സദനുമാണ് വർക്ക്ഷോപ്പിന് നേത്യത്വം നൽകിയത്.
പരിപാടിയിൽ പത്രപ്രവർത്തകർക്ക് സഹായകമാകുന്ന ‘പിൻപോയിൻ്റ് ‘എന്ന എ ഐ റിസർച്ച് ടൂൾ പരിചയപ്പെടുത്തി. ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറീസ്, ബ്രേക്കിങ് ന്യൂസ് അനലിസ്റ്റ്, ഓഡിയോ ആൻഡ് വീഡിയോ ട്രാൻസ്ക്രിപ്ഷൻ, ഫാക്റ്റ് ചെക്കിങ്, നോട്ട്സ് ശേഖരണം എന്നിവയ്ക്ക് ഇത് സാഹായകമാകുന്നു. ഇതിനു പുറമെ മാധ്യമപ്രവർത്തകർക്ക് കൂടുതൽ സഹായകമാകുന്ന മറ്റ് ടൂളുകളെയും അതിന്റെ ശരിയായ ഉപയോഗത്തെയും കുറിച്ച് വർക്ക്ഷോപ്പിൽ പരാമർശിച്ചു. വർക്ക്ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു സർട്ടിഫിക്കറ്റ് വിതരണവും നടത്തി.