ഹോം ലീഡേഴ്‌സ് ടോക്ക്

ലീഡേഴ്‌സ് ടോക്ക്

ആർ. എസ്. ബാബു

ചെയർമാൻ


വി എസിന്‌ വിട

കേരള ജനതയ്‌ക്ക്‌ അഭിമാനശിരസ്സ്‌ നൽകിയ കമ്മ്യൂണിസ്‌റ്റ്‌ നേതാക്കളിൽ പ്രമുഖനാണ്‌ മുൻ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെന്ന്‌ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ്‌ ബാബു അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സമരനായകൻ, ഭരണാധികാരി, പ്രതിപക്ഷനേതാവ്‌ എന്നീ നിലകളിൽ മാത്രമല്ല, ഒരു പതിറ്റാണ്ടോളം ദേശാഭിമാനിയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം. പത്രാധിപർ എന്ന നിലയിൽ ദേശാഭിമാനിയുടെ വളർച്ചയ്‌ക്കും പത്രത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്ന കാര്യത്തിലും ഇടപെടലുകൾ നടത്തിയിരുന്നു. വി എസിന്റെ വേർപാടിൽ അഗാധമായ ദുഃഖം കേരള മീഡിയ അക്കാദമി രേഖപ്പെടുത്തുന്നു.