പ്രഥമ വി പി ആർ ദേശീയ അവാർഡ് അനസുദ്ധീൻ അസീസിന് മറിയം വേഡ്രാഓഗോ സമ്മാനിച്ചു
അന്താരാഷ്ട്ര മീഡിയ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ പ്രഥമ വി പി ആർ ദേശീയ പുരസ്‌കാരം അനസുദ്ദീൻ അസീസ് ഏറ്റുവാങ്ങി. പ്രശസ്ത ആഫ്രിക്കൻ ജേർണലിസ്റ്റായ മറിയം വേഡ്രാഓഗോയാണ് അനസുദ്ദീന് അവാർഡ് സമ്മാനിച്ചത്.
പ്രമുഖ മാധ്യമ പ്രവർത്തകനും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്ന വെട്ടത്ത് പുത്തൻവീട്ടിൽ രാമചന്ദ്രന്റെ(വി പി ആർ) സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്. ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ നിന്നിറങ്ങുന്ന ‘ലണ്ടന്‍ ഡെയ്‌ലി’ പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് അനസുദ്ദീൻ. വി കെ കൃഷ്ണമേനോന് ശേഷം യു കെയിലെ മുഖ്യധാരാ പ്രസാധക രംഗത്ത് ഒരു ശ്രദ്ധേയമായ കാൽവെയ്‌പ്പ് നടത്തിയ മലയാളിയാണ് അനസുദ്ധീൻ അസീസ്.