സംരംഭങ്ങൾ എന്റെ കഥ

എന്റെ കഥ

മലയാളികളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം കഥ പറയുന്ന വീഡിയോ പംക്തിയാണ് മൈ സ്‌റ്റോറി. സ്വന്തം ജീവിത കഥ മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.

മാധ്യമപ്രവര്‍ത്തനത്തിലേക്ക് നയിച്ച വഴികളും വഴികാട്ടികളും, ആദ്യത്തെ ബൈലൈന്‍, പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍, ചരിത്രസന്ധികളില്‍ ഉണ്ണാതെയും ഉറങ്ങാതെയും നാട്ടുകാരെ സത്യം അറിയിക്കാന്‍ ചെയ്ത ശ്രമങ്ങള്‍, മാധ്യമപാഠങ്ങള്‍ പഠിപ്പിച്ച വിഖ്യാത മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയ സമഗ്രമായ അനുഭവങ്ങള്‍ ഇവിടെ വിവരിക്കുന്നു.

ഉന്നത രാഷ്ട്രീയനേതാക്കളും ഭരണാധികാരികളുമായുള്ള അടുപ്പങ്ങള്‍, മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍, പുതുതലമുറ അറിയേണ്ട കാര്യങ്ങള്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളും പങ്കുവയ്ക്കുന്നതാണ് കേരള മീഡിയ അക്കാദമിയുടെ നവീനമായ ഈ വീഡിയോ ചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്നത്.

1. കെ.ബാലചന്ദ്രൻ
കേരളകൗമുദിയിലും കലാകൗമുദിയിലും രാഷ്‌ട്രീയലേഖകൻ എന്ന നിലയിൽ തിളങ്ങി. നിരവധി എക്‌സ്‌ക്ലൂസിവുകൾ കൊണ്ടുവന്നു. ഇ.കെ.നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരുമായി അടുത്തിടപഴകി. രാഷ്‌ട്രീയവിശകലന വിദഗ്‌ധൻ.
യൂട്യൂബിൽ കാണുക
2. സരസ്വതി നാഗരാജൻ
സരസ്വതി നാഗരാജൻ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പത്രത്തിൽ മാധ്യമപ്രവർത്തനം തുടങ്ങി, ദ ഹിന്ദു പത്രത്തിലെത്തി, ദീർഘകാല സേവനത്തിനുശേഷം ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. സാംസ്കാരിക മാധ്യമപ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ നൽകി. നിരവധി സിനിമാ-സംഗീതപ്രതിഭകളെ അഭിമുഖം നടത്തി.
യൂട്യൂബിൽ കാണുക
3. പി ഫസലുദ്ദീൻ
പി ഫസലുദ്ദീൻ തമിഴ്‌നാട്ടിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരിക്കെ തന്നെ കലാകൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങി. പിന്നീട്‌ അധ്യാപനം ഉപേക്ഷിച്ച്‌ മുഴുവൻ സമയ മാധ്യമപ്രവർത്തകനായി. കേരളകൗമുദിയിൽനിന്ന്‌ വിരമിച്ചശേഷം സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറായി.
യൂട്യൂബിൽ കാണുക
4. കെ.ജി.പരമേശ്വരൻ നായർ
കെ.ജി.പരമേശ്വരൻ നായർ നിയമസഭാ റിപ്പോർട്ടിംഗ്‌ ദീർഘകാലം ചെയ്‌ത മാധ്യമപ്രവർത്തകൻ. കെ.ബാലകൃഷ്‌ണന്റെ കൗമുദിയിൽ തുടങ്ങി കേരളകൗമുദിയിലെത്തി. സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ എന്ന നിലയിൽ വിരമിച്ചു. നിരവധി എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോറികളുടെ ഉടമ.
യൂട്യൂബിൽ കാണുക
5. ആർ.രാജഗോപാൽ
ആർ.രാജഗോപാൽ തിരുവനന്തപുരത്ത്‌ വേണാട്‌ പത്രികയിൽ ജോലി തുടങ്ങി. പിന്നീട്‌ പല ഇംഗ്ലീഷ്‌ പത്രങ്ങളിലും പ്രവർത്തിച്ചു. കൊൽക്കത്തയിലെ ദ ടെലിഗ്രാഫ്‌ പത്രത്തിന്റെ എഡിറ്റർ അറ്റ്‌ ലാർജ്‌ ആയി. തലക്കെട്ടുകൾ കൊണ്ട്‌ വിസ്‌മയം തീർത്ത മാധ്യമ പ്രവർത്തകൻ.
യൂട്യൂബിൽ കാണുക
6. കെ എ ബീന
സ്‌ത്രീകൾ കടന്നുവരാൻ മടിച്ച മാധ്യമമേഖലയിൽ ആദ്യം പ്രവേശിച്ചവരിൽ ഒരാൾ. കേരളകൗമുദിയിൽ പ്രവർത്തിച്ച ശേഷം ആകാശവാണിയിലും കേന്ദ്രസർക്കാരിന്റെ പിഐബിയിലും ദീർഘകാലം പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ്‌.
യൂട്യൂബിൽ കാണുക
7. കലാപ്രേമി ബഷീർ
ചെറുകിട പത്രമേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. കലാപ്രേമി എന്ന പത്രത്തെ ശ്രദ്ധേയമാക്കി മാറ്റിയ പത്രാധിപർ. സാമൂഹ്യസേവന മേഖലയിലും പ്രവർത്തിച്ചു.
യൂട്യൂബിൽ കാണുക
8. ബി ജയചന്ദ്രൻ
മലയാള മനോരമ തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായിരുന്ന ജയചന്ദ്രൻ ഫോട്ടോ എഡിറ്ററായി വിരമിച്ചു. ഇഎംഎസ്‌ ചിത്രപ്രദർശനം വഴി ശ്രദ്ധേയനായി. കേരള സർക്കാരിന്റെ ചിത്രമ്യൂസിയം പ്രോജക്ട്‌, തിരുവിതാംകൂർ കൊട്ടാരത്തിലെ ആർക്കൈവ്‌ എന്നിവ വഴി പ്രശസ്‌തൻ.
യൂട്യൂബിൽ കാണുക
9. ബൈജു ചന്ദ്രൻ
സിനിമാ മാധ്യമപ്രവർത്തകനായി തുടങ്ങി. ദൂരദർശനിൽ പ്രക്ഷേപകനായി. തിരുവനന്തപുരം ദൂരദർശന്റെ ഡയറക്ടറായി. സാംസ്‌കാരിക സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖരെ ദൃശ്യമാധ്യമത്തിലൂടെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ചു.
യൂട്യൂബിൽ കാണുക
10. ജി യദുകുലകുമാർ
കെ ബാലകൃഷ്‌ണന്റെ കൗമുദിയിൽ തുടക്കം കുറിച്ച്‌, കേരളകൗമുദി, മംഗളം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു. മികച്ച സ്‌പോർട്‌സ്‌ ലേഖകനായിരുന്നു. നക്‌സൽ നേതാവായിരുന്ന അജിതയെ ജയിലിൽ ചെന്ന്‌ എക്‌സ്‌ക്ലൂസീവ്‌ ഇന്റർവ്യൂ ചെയ്‌ത മാധ്യമപ്രവർത്തകൻ.
യൂട്യൂബിൽ കാണുക
11. കെ കുഞ്ഞിക്കണ്ണൻ
ജനസംഘം നേതാവ്‌ എന്ന നിലയിൽ നിന്ന്‌ മാധ്യമ പ്രവർത്തനത്തിലേക്കു വന്ന കുഞ്ഞിക്കണ്ണൻ ജന്മഭൂമിയുടെ പ്രധാന പത്രാധിപരായി. അറുപത്‌ വർഷത്തോളം ജന്മഭൂമിയിൽത്തന്നെ പ്രവർത്തിച്ച്‌ റെക്കാഡിട്ടു. വ്യത്യസ്‌തമായ രാഷ്‌ട്രീയധാരയെ വിശകലനം ചെയ്യുന്നതിൽ അദ്വിതീയൻ.
യൂട്യൂബിൽ കാണുക
12. കെ പി രവീന്ദ്രനാഥ്‌
ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ സ്ഥാനത്തുനിന്ന്‌ വിരമിച്ച കെ പി രവീന്ദ്രനാഥ്‌, പത്രനിർമ്മാണരംഗത്തു വന്ന കാലോചിതമായ പല മാറ്റങ്ങളും നോക്കിക്കണ്ട മാധ്യമപ്രവർത്തകനാണ്‌. ഉന്നതരായ നിരവധി പത്രാധിപന്മാരോടൊപ്പം പ്രവർത്തിച്ചു.
യൂട്യൂബിൽ കാണുക
13. കെ പ്രഭാകരൻ
മാതൃഭൂമിയിലെ ആദ്യകാല പത്രാധിപരായിരുന്ന എം പി നാരായണൻ നായരുടെ മകനായ പ്രഭാകരൻ മാതൃഭൂമിയിൽ ദീർഘകാലം പ്രവർത്തിച്ചു. രാഷ്‌ട്രീയലേഖകൻ എന്ന നിലയിൽ പേരെടുത്തു. രാഷ്‌ട്രീയപാർട്ടികളുടെ ഉള്ളറ രഹസ്യങ്ങൾ തൊട്ടറിഞ്ഞ്‌ റിപ്പോർട്ട്‌ ചെയ്‌തു.
യൂട്യൂബിൽ കാണുക
14. കെ ശ്രീകണ്‌ഠൻ
ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്‌ സ്ഥാനത്തുനിന്ന്‌ വിരമിച്ച കെ ശ്രീകണ്‌ഠൻ ചാരക്കേസ്‌ ഉൾപ്പെടെയുള്ള നിരവധി സ്‌കൂപ്പുകൾ പുറത്തുകൊണ്ടുവന്നു. ഇ എം എസ്‌ ഉൾപ്പെടെയുള്ള നേതാക്കളോടൊപ്പം സഞ്ചരിച്ച്‌ നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ തയ്യാറാക്കി.
യൂട്യൂബിൽ കാണുക
15. കെ വി സുധാകരൻ
ദേശാഭിമാനി ലേഖകനായി തുടങ്ങി പല തലങ്ങളിലും പ്രവർത്തിച്ചശേഷം വി എസ്‌ അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ്‌ സെക്രട്ടറിയായി. സംസ്ഥാന വിവരാവകാശ കമ്മീഷണറായി പ്രവർത്തിച്ചു. എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്‌.
യൂട്യൂബിൽ കാണുക
16. കെ കുഞ്ഞികൃഷ്‌ണൻ
കേരളത്തിൽ ദൂരദർശൻ ചാനലിന്റെ പിറവിക്ക്‌ കാരണക്കാരൻ. വാർത്താചാനൽ സംസ്‌കാരത്തിന്‌ സംസ്ഥാനത്ത്‌ തുടക്കമിട്ടു. ചാനലിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്ഥാനംവരെ എത്തി.
യൂട്യൂബിൽ കാണുക
17. എം എം സുബൈർ
കേരളകൗമുദിയിൽ സ്പെഷ്യൽ കറസ്‌പോണ്ടന്റ്‌, തിരുവനന്തപുരം ബ്യൂറോ ചീഫ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിയമസഭയുടെ സീനിയർ മീഡിയ പേഴ്‌സൺ സ്‌റ്റാറ്റസ്‌ നേടി. പ്രീഡിഗ്രി ബോർഡ്‌, സ്‌പിരിറ്റ്‌ കടത്ത്‌ ഉൾപ്പെടെ നിരവധി എക്‌സ്‌ക്ലൂസീവുകൾ പുറത്തുകൊണ്ടുവന്നു.
യൂട്യൂബിൽ കാണുക
18. മണമ്പൂർ സുരേഷ്‌
ലണ്ടനിൽ ദീർഘകാലമായി കേരളകൗമുദിയുടെയും കലാകൗമുദിയുടെയും പ്രതിനിധിയായി പ്രവർത്തിച്ചു. പ്രശസ്‌തമായ ലണ്ടൻ ഫിലിം ഫെസ്‌റ്റിവൽ അമ്പതുവർഷത്തിലേറെയായി കേരളത്തിലെ ചാനലുകൾക്ക്‌ ഉൾപ്പെടെ കവർ ചെയ്‌തു.
യൂട്യൂബിൽ കാണുക
19. രാജാജി മാത്യു തോമസ്‌
ഇന്ത്യയിലാദ്യമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ ജനയുഗം പത്രമിറക്കിയ പത്രാധിപർ എന്ന നിലയിൽ ശ്രദ്ധേയൻ. അന്താരഷ്ര്‌ട്ര യുവജന സംഘടനയുടെ സാരഥി എന്ന നിലയിൽ നാൽപതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. മുൻ എംഎൽഎ കൂടിയായ രാജാജി മാത്യു തോമസ്‌ ജനയുഗം പത്രത്തിന്റെ ചീഫ്‌ എഡിറ്ററാണ്‌.
യൂട്യൂബിൽ കാണുക
20. എസ്‌ ജോർജ്‌കുട്ടി
ദേശാഭിമാനിയിൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. നെൽസൺ മണ്ടേലയെ ദക്ഷിണാഫ്രിക്കയിലെത്തി അഭിമുഖം നടത്തി. കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ്‌ സർവേക്ക്‌ തുടക്കം കുറിച്ചു. പിന്നീട്‌ കെഎസ്‌എഫ്‌ഇയുടെ മുഖപത്രത്തിന്റെ മുഖ്യപത്രാധിപരായി.
യൂട്യൂബിൽ കാണുക
21. എസ്‌ ആർ ശക്തിധരൻ
ദേശാഭിമാനിയിൽ ദീർഘകാലം പ്രവർത്തിച്ചു. നിയമസഭാ റിപ്പോർട്ടിംഗിലും രാഷ്‌ട്രീയ റിപ്പോർട്ടിംഗിലും ശ്രദ്ധേയനായി. കേരള മീഡിയ അക്കാദമി ചെയർമാനായും പ്രവർത്തിച്ചു.
യൂട്യൂബിൽ കാണുക
22. ടി ദേവപ്രസാദ്‌
ദീപിക ദിനപത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച ടി ദേവപ്രസാദ്‌ രാഷ്‌ട്രീയ റിപ്പോർട്ടിംഗിൽ കെ സി സെബാസ്‌റ്റ്യനുശേഷം മുഖമുദ്ര പതിപ്പിച്ചു. ദീപിക ജേണലിസം സ്‌കൂളിന്റെ ഡയറക്ടർ, നിരവധി കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
യൂട്യൂബിൽ കാണുക