Post Image

ആകാശം നിറഞ്ഞ്‌ ഐക്യദാർഢ്യം

അതിജീവനത്തിനായുള്ള ഒരു ജനതയുടെ സ്വപ്നത്തോളം ഉയരത്തിൽ ആ പട്ടങ്ങൾ പറന്നുയർന്നു. പലസ്തീൻ പതാകയണിഞ്ഞ ചിറകുകൾ അതിർത്തികളില്ലാത്ത ആകാശങ്ങളെ ചേർത്തുതുന്നി.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ കേരള മീഡിയ അക്കാദമി ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് പുതുമയുള്ളതും വ്യത്യസ്തവുമായി.
മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വീഷ് മുഖ്യാതിഥിയായി. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് അനുശോചനമറിയിച്ച പരിപാടിയിൽ നിരവധി മാധ്യമപ്രവർത്തകരും മാധ്യമവിദ്യർത്ഥികളും പങ്കെടുത്തു.
സെപ്തംബർ 30 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടി പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി മാറി.

Share