എബൌട്ട് അസ് FAQs

FAQ (Frequently Asked Questions)

പിജി ഡിപ്ലോമ കോഴ്സുകൾ എപ്പോൾ ആരംഭിക്കും?
പിജി ഡിപ്ലോമ കോഴ്സുകൾ ഓഗസ്റ്റിൽ ആരംഭിക്കും.
എങ്ങനെയാണ്,എപ്പോഴാണ് പ്രവേശന വിജ്ഞാപനങ്ങൾ പരസ്യപ്പെടുത്തുന്നത്?
പ്രവേശന വിജ്ഞാപനം മെയ്, ജൂൺ മാസങ്ങളിൽ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിക്കും
പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
പ്രവേശന പരീക്ഷകളുടെയും വ്യക്തിഗത അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആഗ്രഹിച്ച കോഴ്സിനുള്ള നിങ്ങളുടെ അഭിരുചി മനസ്സിലാക്കാനുള്ള പരീക്ഷയായിരിക്കുമത്. നിങ്ങളുടെ പൊതുവിജ്ഞാനം, വിശകലന വൈദഗ്ധ്യം, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കഴിവുകൾ എന്നിവ വിലയിരുത്തുന്നു. പരീക്ഷ പാസാകുന്നവർ വ്യക്തിഗത അഭിമുഖത്തിന് ഹാജരാകണം. ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫസ്റ്റ്-കം, ഫസ്റ്റ്-സർവീസ് അടിസ്ഥാനത്തിലായിരിക്കും.
പഠന മാധ്യമം/ഭാഷ ഏതാണ്?
ജേർണലിസത്തിനും മാസ് കമ്മ്യൂണിക്കേഷനും - മലയാളവും ഇംഗ്ലീഷും
പി ആർ & അഡ്വെർടൈസിങ്ങിന് ഇംഗ്ലീഷ്
ഇന്റേൺഷിപ്പ് ഉണ്ടോ?
ജേണലിസം വിദ്യാർത്ഥികൾ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിൽ ഒരു മാസത്തെ ഇന്റേൺഷിപ്പുണ്ടാകും.
പിആർ, അഡ്വർടൈസിംഗ് വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഫീൽഡ് വർക്ക്, പേപ്പർ അവതരണം, മിനി പ്രോജക്ടുകൾ എന്നിവ ചെയ്യണം.