ഒരാമുഖം കേരള മീഡിയ അക്കാദമി

കേരള മീഡിയ അക്കാദമി

മാധ്യമരംഗത്തെ പ്രൊഫഷണലിസവും മികവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള മീഡിയ അക്കാദമി (KMA). കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്, ന്യൂസ് പേപ്പർ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമാണിത്.

കേരള പ്രസ് അക്കാദമി എന്ന പേരിൽ 1979-ൽ സ്ഥാപിതമായ കേരള മീഡിയ അക്കാദമി, അക്കാദമി പദവിയുള്ള ഇന്ത്യയിലെ ആദ്യത്തെ മാധ്യമ സ്ഥാപനമാണ്. ആധുനിക മീഡിയ കോഴ്സുകൾ നൽകുന്നതിനും ഫെലോഷിപ്പുകളിലൂടെ മാധ്യമ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രൊഫഷണൽ മീഡിയയുടെ നൈതികതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അക്കാദമി ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.

ഇൻഡസ്ട്രി-സജ്ജമായ ജേണലിസം, അഡ്വെർടൈസിങ് & പി.ആർ കോഴ്സുകൾ നടത്തുന്നതിനോടൊപ്പം, മാധ്യമ പ്രവർത്തകർക്കായി വിവിധ പരിശീലന പരിപാടികൾ, ദേശീയ അന്തർദേശീയ ഇവൻ്റുകൾ തുടങ്ങിയവയ്ക്കും അക്കാദമി ആതിഥേയത്വം വഹിക്കുന്നുണ്ട്. മാധ്യമ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും അക്കാദമി മുൻകൈ എടുക്കുന്നു.

Who We Are

who we are

കാഴ്‌ചപ്പാട്‌

our mission

കാഴ്‌ചപ്പാട്‌

സാമൂഹിക നന്മയെന്ന ലക്ഷ്യം മുൻനിർത്തി ഗുണനിലവാരമുള്ള മാധ്യമവിദ്യാഭ്യാസം പകർന്നു നൽകുക. ഗവേഷണത്തിലൂടെയും സ്വതന്ത്രചിന്തയിലൂടെയും ധാർമ്മികവും ചലനാത്മകവുമായ ഒരു മാധ്യമ-വിവര വിനിമയ മേഖല സൃഷ്ടിച്ചെടുക്കുക എന്നിവയാണ് കേരള മീഡിയ അക്കാദമിയുടെ കാഴ്ച്ചപ്പാടുകളിൽ പ്രധാനം.  

ലക്ഷ്യം

കാലത്തിനൊപ്പം സഞ്ചരിക്കുന്ന കറയറ്റ, കിടയറ്റ മാധ്യമ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന രാജ്യത്തെ മഹത് സ്ഥാപനമാകുക എന്ന ലക്ഷ്യമാണ് കേരള മീഡിയ അക്കാദമിക്കുള്ളത്. അതിനായി ചെയ്യുന്ന പ്രവർത്തികൾ താഴെ കൊടുത്തിരിക്കുന്നു :

  • അടിസ്ഥാനകാര്യങ്ങളിൽ വേരൂന്നിയതും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാൽ സമ്പന്നവുമായ നൂതന മാധ്യമ പാഠ്യപദ്ധതികൾ തയ്യാറാക്കുക.
  • ഫെലോഷിപ്പുകളിലൂടെയും ഗ്രാൻ്റുകളിലൂടെയും ഉന്നതനിലവാരമുള്ള മാധ്യമ ഗവേഷണം പ്രോത്സാഹിപ്പിക്കുക
  • തുടർ വിദ്യാഭ്യാസ പരിപാടികളിലൂടെ മാധ്യമ പ്രൊഫഷണലുകളുടെ നിലവാരവും പ്രവർത്തന മികവും ഉയർത്തുക
  • മാധ്യമ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങൾ, ലേഖനങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുകയും അവ തയ്യാറാക്കാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക
  • മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും അവാർഡുകൾ നൽകി വേണ്ടവിധം ആദരിക്കുക.

ലക്ഷ്യം

our mission

ഒരു മീഡിയ-പോസിറ്റീവ് സമൂഹത്തെ പരിപോഷിപ്പിക്കാനും അക്കാദമി ലക്ഷ്യമിടുന്നു:

  • ഇവൻ്റുകൾ, വർക്ക്ഷോപ്പുകൾ, എക്സിബിഷനുകൾ തുടങ്ങിയവയിലൂടെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും സമൂഹത്തിനാകെയും മാധ്യമ വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം ഒരുക്കുകയും അഭിരുചി വളർത്തുകയും ചെയ്യുക.
  • പ്രൊഫഷണൽ മീഡിയ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിന് അക്കാദമിക് സ്ഥാപനങ്ങൾക്കും ഓർഗനൈസേഷനുകൾക്കും വഴികാട്ടിയാകുക.

ഭരണക്രമം:

വർക്കിംഗ് ജേണലിസ്റ്റുകൾ, മീഡിയ കമ്പനി മേധാവികൾ, സംസ്ഥാന സർക്കാർ നിയോഗിച്ച പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു ജനറൽ കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലുമാണ് കേരള മീഡിയ അക്കാദമിയുടെ ഭരണം നിർവഹിക്കുന്നത്.