അവാർഡ് ദാന ചടങ്ങുകൾ, ദേശീയ-അന്തർദേശീയ സെമിനാറുകൾ, പ്രദർശനങ്ങൾ, പുസ്തക പ്രകാശനങ്ങൾ, പരിശീലന പരിപാടികൾ, അനുസ്മരണ പ്രഭാഷണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ കേരള മീഡിയ അക്കാദമി വർഷം തോറും സംഘടിപ്പിക്കാറുണ്ട്. പരിപാടികളിൽ പ്രശസ്തരായ മാധ്യമ പ്രവർത്തകരും, അക്കാദമിക് വിദഗ്‌ധരും, രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും, കലാകാരന്മാരും പങ്കെടുക്കാറുണ്ട്.
കഴിഞ്ഞ 45 വർഷമായി അക്കാദമി ആതിഥേയത്വം വഹിച്ച ചില പ്രധാന ഇവൻ്റുകൾ ഇവയാണ് :
- ഇഎംഎസ് അനുസ്മരണ പ്രഭാഷണം
- എൻ വി കൃഷ്ണ വാര്യർ അനുസ്മരണ പ്രഭാഷണം
- അന്താരാഷ്ട്ര ഫോട്ടോ ഫെസ്റ്റിവൽ
- മാധ്യമ ചരിത്ര യാത്ര
- കാർട്ടൂൺ കോൺക്ലേവ്
- വനിതാ പത്രപ്രവർത്തകരുടെ ദേശീയ സമ്മേളനം
- ലോക കേരള സഭയോടനുബന്ധിച്ച് ലോക കേരള മാധ്യമസഭ
അനുസ്മരണ പ്രസംഗം
മത്തായി മാഞ്ഞൂരാൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എൻ.എൻ സത്യവ്യതൻ എന്നിവരോടുള്ള ആദരസൂചകമായി നടത്തിവരുന്ന അനുസ്മരണ പ്രസംഗങ്ങൾ അക്കാദമിയുടെ ഏറ്റവും അഭിമാനകരമായ വാർഷിക പരിപാടികളിൽ ചിലതാണ്.
Mathai Manjooran Memorial Speech
held on January 15 every year
Kurur Neelakantan Nambudiripad Memorial Speech
held on August 31 every year
NN Sathyavruthan Memorial Speech
held on January 25 every year