കേരള മീഡിയ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് മാധ്യമരംഗത്തെ മികച്ച സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ വർഷവും സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മാധ്യമ പ്രവർത്തകർക്ക് അക്കാദമി ആറ് അഭിമാനകരമായ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നു. ഈ പുരസ്കാരങ്ങൾ പത്രപ്രവർത്തനത്തിലെ മികവിനെ പ്രോത്സാഹിപ്പിക്കുന്നു.
കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പ്രമുഖ മാധ്യമ പ്രവർത്തകരും അക്കാദമി എക്സിക്യൂട്ടീവ് ബോർഡും അടങ്ങുന്ന ജൂറി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ.സത്യവൃതൻ അവാർഡ് -25,000/- രൂപ
മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് (1984-ൽ സ്ഥാപിതമായത്) - 25,000/- രൂപ
മികച്ച പ്രാദേശിക കവറേജിനുള്ള ഡോ. മൂർക്കനൂർ നാരായണൻ അവാർഡ് (1992-ൽ സ്ഥാപിതമായത്) - 25,000/- രൂപ
മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള ചൊവ്വര പരമേശരൻ അവാർഡ് (1992-ൽ സ്ഥാപിതമായത്) - 25,000/- രൂപ
മീഡിയ അക്കാദമി ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് (2012-ൽ സ്ഥാപിതമായത്) - 25,000/- രൂപ
മീഡിയ അക്കാദമി വിഷ്വൽ മീഡിയ അവാർഡ് (2012-ൽ സ്ഥാപിതമായത്)-25,000/-