സംരംഭങ്ങൾ പ്രസിദ്ധീകരണങ്ങൾ

പ്രസിദ്ധീകരണങ്ങൾ

വിവിധ മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തകങ്ങളും ദ്വിഭാഷാ മാസികയും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു പ്രസിദ്ധീകരണ വിഭാഗം കേരള മീഡിയ അക്കാദമിക്കുണ്ട്.

മീഡിയ മാഗസിൻ

2012 മുതൽ അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വിഭാഷാ മാസികയാണ് മീഡിയ മാഗസിൻ. ഈ മാഗസിനിൽ മാധ്യമ സംബന്ധിയായ ലേഖനങ്ങൾ, ഫീച്ചറുകൾ, വിദഗ്ധരുടെ കോളങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.

രാജ്യത്തുടനീളമുള്ള മാധ്യമ സാഹോദര്യത്തിൻ്റെ മുഖപത്രമായി മാഗസിൻ പ്രവർത്തിക്കുന്നു. മാധ്യമ ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയാനുള്ള ഉപാധിയാണ് മീഡിയ മാഗസിൻ.

പുസ്തകങ്ങൾ

ജേർണലിസം, പിആർ & അഡ്വെർടൈസിങ് എന്നീ രംഗങ്ങളിലെ പ്രമുഖരും വർക്കിംഗ് പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ധരും എഴുതിയ നിരവധി പുസ്തകങ്ങൾ അക്കാദമി പ്രസിദ്ധീകരിക്കുന്നു.

കാറ്റലോഗിൽ ഉൾപ്പെടുന്ന മറ്റു പുസ്തകങ്ങൾ:

  • പ്രശസ്ത മാധ്യമ പ്രവർത്തകരുടെ ജീവചരിത്രങ്ങളും ആത്മകഥകളും
  • മീഡിയ സ്റ്റഡീസ്
  • ജേണലിസം, പിആർ & അഡ്വെർടൈസിങ് ബുക്കുകളും കൈപ്പുസ്തകങ്ങളും
  • ഭാഷ സഹായി
  • പ്രശസ്ത എഡിറ്റോറിയലുകളുടെയും ലേഖനങ്ങളുടെയും ഫീച്ചറുകളുടെയും സമാഹാരങ്ങൾ.

അക്കാദമി ഫെലോഷിപ്പ് ജേതാക്കൾ സമർപ്പിച്ച ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്നു.

തിരഞ്ഞെടുത്ത ശീർഷകങ്ങളുടെ ഇ-ബുക്ക് പതിപ്പുകളും ഡൗൺലോഡ് ചെയ്യാനാകും.

പുസ്തകങ്ങളുടെ പേരും വിലയും അറിയാൻ താഴെ നൽകിയിരിക്കുന്ന കാറ്റലോഗ് സെർച്ച് ചെയ്യുക. പുസ്തകങ്ങൾ കൊച്ചി-കാക്കനാട്, തിരുവനന്തപുരം-ശാസ്തമംഗലം എന്നിവിടങ്ങളിലെ അക്കാദമി ഓഫീസുകളിൽ നിന്ന് നേരിട്ട് വാങ്ങാം. തപാൽ/കൊറിയർ വഴിയും പുസ്തകങ്ങൾ എത്തിക്കും.