സംരംഭങ്ങൾ ഫെല്ലോഷിപ്പ്

ഫെല്ലോഷിപ്പ്

കേരള മീഡിയ അക്കാഡമി ഫെല്ലോഷിപ്പ് മാധ്യമ രംഗത്തെ ഗവേഷണങ്ങൾക്കായി നൽകപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫെല്ലോഷിപ്പ് പദ്ധതിയാണ്.

ഏത് തരത്തിലുള്ള ഫെലോഷിപ്പുകളാണ് അക്കാദമി നൽകുന്നത്?

അക്കാദമി മൂന്ന് തരത്തിലുള്ള ഫെലോഷിപ്പുകൾ നൽകിവരുന്നു:

പത്രപ്രവർത്തനം, പി.ആർ, അഡ്വെർടൈസിങ്, സിനിമ, ടിവി, റേഡിയോ എന്നീ മധ്യമ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, നവമാധ്യമങ്ങളുമായി ബന്ധപ്പെട്ട പുതിയ പഠന വിഷയങ്ങൾ എന്നിവയ്ക്കാണ് അക്കാദമി ഈ ഫെലോഷിപ്പുകൾ നൽകുന്നത്.

  1. മൈക്രോ റിസർച്ച് ഫെലോഷിപ്പ്: ഈ പ്രോഗ്രാമിൽ 100,000/- രൂപ ഗ്രാൻ്റ് ഉൾപ്പെടുന്നു. പൂർത്തിയാക്കിയ ഗവേഷണങ്ങൾ അക്കാദമി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.
  2. കോംപ്രിഹെൻസീവ് റിസർച്ച് ഫെലോഷിപ്പ്: ഈ പ്രോഗ്രാം 75,000/- രൂപ ക്യാഷ് ഗ്രാൻ്റ് നൽകുന്നു. പൂർത്തിയാക്കിയ ഗവേഷണങ്ങൾ അക്കാദമി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും.
  3. ജനറൽ റിസർച്ച് ഫെലോഷിപ്പ്: ഈ പ്രോഗ്രാം 10,000/- രൂപ ക്യാഷ് ഗ്രാൻ്റ് നൽകുന്നു. പൂർത്തിയാക്കിയ പ്രബന്ധം അക്കാദമിയുടെ മീഡിയ മാഗസിനിൽ പ്രസിദ്ധീകരിക്കും.

ഫെലോഷിപ്പ് പ്രോഗ്രാമിൻ്റെ കാലാവധി എത്രയാണ്?

ഫെലോഷിപ്പ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ ഗവേഷണം പൂർത്തിയാക്കണം.

എങ്ങനെയാണ് തിരഞ്ഞെടുക്കൽ പ്രക്രിയ?

ഫെലോഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് അക്കാദമി പരസ്യങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷകർ ഗവേഷണ വിഷയം വിശദമാക്കിക്കൊണ്ട് നിർദ്ദേശങ്ങൾക്ക് അനുസൃതമായി അപേക്ഷിക്കണം.

അക്കാദമിയുടെ വിദഗ്‌ധ സമിതി വിഷയ-വിശദീകരണങ്ങൾ വിലയിരുത്തുകയും തിരഞ്ഞെടുത്ത അപേക്ഷകർക്ക് ഫെലോഷിപ്പുകൾ നൽകുകയും ചെയ്യും.

ആർക്കൊക്കെ അപേക്ഷിക്കാം?

പ്രിന്റ്, ടിവി, റേഡിയോ,ഡിജിറ്റൽ മീഡിയ പ്രൊഫഷണലുകൾക്കും, മീഡിയ വിദ്യാർത്ഥികൾക്കും, മീഡിയ അധ്യാപകർക്കും അക്കാദമിഷ്യൻമാർക്കും ഫെലോഷിപ്പിന് അപേക്ഷിക്കാം.

കേരള അക്കാദമി മീഡിയ ഫെലോഷിപ്പ്

ഓരോ അക്കാദമിക വർഷത്തിന്റെയും ഫെല്ലോഷിപ്പ് വിശദാംശങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.