മലയാളികളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം കഥ പറയുന്ന വീഡിയോ പംക്തിയാണ് മൈ സ്‌റ്റോറി. സ്വന്തം ജീവിത കഥ മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.
മാധ്യമപ്രവര്‍ത്തനത്തിലേക്ക് നയിച്ച വഴികളും വഴികാട്ടികളും, ആദ്യത്തെ ബൈലൈന്‍, പ്രവര്‍ത്തിച്ച മാധ്യമങ്ങള്‍, ചരിത്രസന്ധികളില്‍ ഉണ്ണാതെയും ഉറങ്ങാതെയും നാട്ടുകാരെ സത്യം അറിയിക്കാന്‍ ചെയ്ത ശ്രമങ്ങള്‍, മാധ്യമപാഠങ്ങള്‍ പഠിപ്പിച്ച വിഖ്യാത മാധ്യമപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ തുടങ്ങിയ സമഗ്രമായ അനുഭവങ്ങള്‍ ഇവിടെ വിവരിക്കുന്നു.
ഉന്നത രാഷ്ട്രീയനേതാക്കളും ഭരണാധികാരികളുമായുള്ള അടുപ്പങ്ങള്‍, മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍, പുതുതലമുറ അറിയേണ്ട കാര്യങ്ങള്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി തുടങ്ങിയ കാര്യങ്ങളും പങ്കുവയ്ക്കുന്നതാണ് കേരള മീഡിയ അക്കാദമിയുടെ നവീനമായ ഈ വീഡിയോ ചിത്രീകരണത്തിലൂടെ ആവിഷ്‌കരിക്കുന്നത്.