
24 July 2025
പരീക്ഷാഫലം പ്രഖ്യാപിച്ചു – വീഡിയോ എഡിറ്റിംഗ് (തിരുവനന്തപുരം സെന്റര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷത് റ്റി ഒന്നാം റാങ്കിനും വിഷ്ണു വി എസ് രണ്ടാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ അക്ഷത് റ്റി കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹനായ വിഷ്ണു വി എസ് തിരുവനന്തപുരം നല്ലിടയന് ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര് ഷീജ റാണിയുടേയും മകനാണ്.