പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രിലിമിനറി എൻട്രൻസ് പരീക്ഷയിലൂടെയും തുടർന്ന് വ്യക്തിഗത അഭിമുഖത്തിലൂടെയുമാണ് നടത്തുന്നത്.
പ്രവേശന പരീക്ഷ :
ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ഫോർമാറ്റിലായിരിക്കും പരീക്ഷ. പൊതുവിജ്ഞാനം, സമകാലിക കാര്യങ്ങൾ, സാമൂഹിക-രാഷ്ട്രീയ അവബോധം, മാധ്യമ പരിജ്ഞാനം, ഭാഷാ പ്രാവീണ്യം എന്നിവ വിഷയങ്ങൾ ഉൾപ്പെടും.
ഇംഗ്ലീഷിലായിരിക്കും പരീക്ഷ. കൂടാതെ മലയാള ഭാഷാ പ്രാവീണ്യ പരിശോധനയുമുണ്ടാകും.
അഭിമുഖം:
പ്രവേശന പരീക്ഷ പാസാകുന്നവർ അക്കാദമി അഡ്മിഷൻ ബോർഡിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ഫസ്റ്റ്-കം, ഫസ്റ്റ്-സർവ്വ്ഡ് അടിസ്ഥാനത്തിലായിരിക്കും.
കോഴ്സ് പ്രവേശനത്തിന്റെ അറിയിപ്പുകൾ പ്രധാന പത്രങ്ങളിലും ടിവി ചാനലുകളിലും പ്രസിദ്ധീകരിക്കും. ഇത് ഒരേ സമയം ഈ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും.
പിജി ഡിപ്ലോമ കോഴ്സുകൾ