ഇൻസ്റ്റിറ്റ്യൂട്ട് Right Arrow കോഴ്സുകൾ Right Arrow കോഴ്‌സ് വിശദാംശങ്ങൾ

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം & കമ്യൂണിക്കേഷൻ

പ്രിന്റ് ജേണലിസത്തിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്. മാധ്യമ വ്യവസായ പ്രമുഖരുമായും അക്കാദമിക് വിദഗ്ധരുമായും കൂടിയാലോചിച്ച് മാധ്യമ വിദഗ്ധരാണ് ഈ കോഴ്സിന്റെ സിലബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏത് സ്ട്രീമിൽ ബിരുദമുള്ള ആർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയിലെയും ഇന്റർവ്യൂവിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.

ഈ കോഴ്സ് താഴെ പറയുന്ന മേഖലയിൽ ആഴത്തിലുള്ള പരിശീലനം നൽകുന്നു:

  • റിപ്പോർട്ടിംഗ്
  • എഡിറ്റിംഗ്
  • ഇന്റർവ്യൂ ടെക്നിക്കുകൾ
  • റിസർച്ച്
  • ന്യൂസ് പേപ്പർ ഡിസൈൻ ആന്റ് ലെഔട്ട്
  • ഫോട്ടോഗ്രാഫി & എഡിറ്റിംഗ്
  • ഇംഗ്ലീഷ്, മലയാളം ഭാഷാ പ്രാവീണ്യം
  • മീഡിയ ലോ ആന്റ് എത്തിക്സ്
പ്രമുഖ പത്രങ്ങളിലും മാസികകളിലും ഒരു മാസത്തെ ഇന്റേൺഷിപ്പും ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിജയം നേടുന്നവർക്ക് പത്രങ്ങൾ, മാസികകൾ, ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ എന്നിവയിൽ വമ്പിച്ച തൊഴിൽ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു