ഇൻസ്റ്റിറ്റ്യൂട്ട് Right Arrow കോഴ്സുകൾ Right Arrow കോഴ്‌സ് വിശദാംശങ്ങൾ

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പിആർ & അഡ്വർടൈസിംഗ്

അഡ്വെർടൈസിങ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, പബ്ലിക് റിലേഷൻസ്, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ അത്യാധുനിക പരിശീലനം. ഇൻഡസ്ട്രി-റെഡി പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത് അഡ്വെർടൈസിങ്, മാർക്കറ്റിംഗ് വിദഗ്ധരാണ്. ഏത് സ്ട്രീമിൽ ബിരുദമുള്ള ആർക്കും കോഴ്സിന് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയിലെയും ഇന്റർവ്യൂവിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഈ കോഴ്സ് താഴെ പറയുന്ന രംഗങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകുന്നു:

  • കോപ്പി റൈറ്റിങ് (Ad, PR & Corp Comm)
  • കോപ്പി എഡിറ്റിംഗ് (Ad, PR & Corp Comm)
  • കോൺസെപ്ച്വലൈസേഷൻ
  • വിഷ്വലൈസേഷൻ
  • ആർട് & ഡിസൈൻ
  • സ്ക്രിപ്റ്റ് റൈറ്റിങ്
  • ഫോട്ടോഗ്രാഫി / വീഡിയോഗ്രാഫി & എഡിറ്റിംഗ്
  • പബ്ലിക് റിലേഷൻസ്
  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്
  • മീഡിയ പ്ലാനിംഗ്
  • മാർക്കറ്റിംഗ്
ഫീൽഡ് വർക്ക്, പേപ്പർ അവതരണം, മിനി പ്രോജക്ടുകൾ എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു.

തൊഴിൽ അവസരങ്ങൾ:

കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന കരിയറുകൾ തിരഞ്ഞെടുക്കാം:
  • പബ്ലിക് റിലേഷൻസ് ഓഫീസർ (പബ്ലിക് & പ്രൈവറ്റ് സെക്ടർ)
  • കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ
  • മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • കോപ്പി റൈറ്റർ/ വിഷ്വലൈസർ
  • സ്ക്രിപ്റ്റ് റൈറ്റർ, ആഡ് ഫിലിം മേക്കർ
  • ഇവന്റ് മാനേജർ
  • മീഡിയ ബയർ/ സെല്ലർ