വിജയകരമായ ഒരു ടിവി ജേണലിസം കരിയറാണ് നിങ്ങളുടെ സ്വപ്നമാണെങ്കിൽ, ഇതാണ് നിങ്ങൾക്കുള്ള കോഴ്സ്. പ്രൊഫഷണൽ ടിവി ജേണലിസ്റ്റുകൾ, ചാനൽ മേധാവികൾ, അക്കാദമിക് വിദഗ്ധർ എന്നിവർ വികസിപ്പിച്ചെടുത്ത ഈ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ, പ്രൊഫഷണൽ പരിശീലനമാണ് നൽകുന്നത്. ഏത് സ്ട്രീമിൽ ബിരുദമുള്ള ആർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയിലെയും ഇന്റർവ്യൂവിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
കോഴ്സ് ഇനിപ്പറയുന്ന വിഭാഗങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകുന്നു:
- ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ്
- ലൈവ് റിപ്പോർട്ടിംഗ്
- ക്യാമറ ഓപ്പറേഷൻ
- വീഡിയോ എഡിറ്റിംഗ്
- സ്ക്രിപ്റ്റിംഗ് & സ്റ്റോറി ബോർഡ് മേക്കിങ്
- റൺ ഡൗൺ മാനേജ്മന്റ്
- പ്രോഗ്രാം പ്രൊഡക്ഷൻ
- മീഡിയ മാനേജ്മെന്റ്
- മീഡിയ എത്തിക്സ് ആൻഡ് ലോ
ടിവി ചാനലുകളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പും കോഴ്സിൽ ഉൾപ്പെടുന്നു.
തൊഴിൽ അവസരങ്ങൾ:
കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന കരിയറുകൾ തിരഞ്ഞെടുക്കാം:
- ട്രെയിനി ന്യൂസ് റിപ്പോർട്ടർ
- ട്രെയിനി ന്യൂസ് പ്രൊഡ്യൂസർ
- ടിവി പ്രോഗ്രാം ആങ്കറിംഗ്
- ക്യാമറ പേഴ്സൺ
- ട്രെയിനി വീഡിയോ എഡിറ്റർ
- പ്രൊഡക്ഷൻ അസിസ്റ്റന്റ്
- അസിസ്റ്റന്റ് ഡയറക്ടർ