
കേരളകൗമുദി
ഇന്നത്തെ കേരളത്തിലെ മുൻനിര പത്രങ്ങളിലൊന്നായ കേരളകൗമുദിയുടെ ഉത്ഭവം 1911-ലാണ്. അതിന്റെ സ്ഥാപകൻ സി.വി.കുഞ്ഞുരാമൻ ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു.-കവി, പ്രഗത്ഭനായ ഗദ്യകാരൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ തുടങ്ങി എല്ലാ നിലയിലും സാമൂഹ്യ അംഗീകാരം നേടിയയാൾ. അതിരുകളില്ലാത്ത അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും കഴിവുകളുമെല്ലാം ഉപയോഗിച്ച് കേരളകൗമുദി എഡിറ്റ് ചെയ്യുമ്പോഴും അദ്ദേഹം മറ്റ് പത്രസ്ഥാപനങ്ങളിലേക്ക് മികച്ച പത്രപ്രവർത്തകരെ കണ്ടെത്തി, വളർത്തി സംഭാവന ചെയ്യുകയും ചെയ്‌തു. മയ്യനാട്ടിൽ നിന്നാണ് പത്രം ആദ്യം പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് കൊല്ലത്തേക്കും ശേഷം തിരുവനന്തപുരത്തേക്കും മാറ്റി. 1940-ൽ ഇത് ഒരു സമ്പൂർണ ദിനപത്രമാക്കി മാറി.