എന്താണ് മീഡിയ ക്ലബ്?
പോസിറ്റീവ് മീഡിയ സംസ്കാരം വളർത്തിയെടുത്ത് അടുത്ത തലമുറയിലെ മാധ്യമ പ്രവർത്തകരെ മൂല്യബോധത്തോടെ വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ കാതലായ ഉദ്ദേശം.
- സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
- വായനാശീലം വളർത്തുവാനും, വിമർശനാത്മക ചിന്ത വികസിപ്പിക്കുവാനും ക്ലബ്ബ് സഹായിക്കുന്നു.
- എഴുത്ത്, എഡിറ്റിംഗ്, വാർത്താക്കുറിപ്പുകൾ / മാഗസിനുകൾ, ടിവി, റേഡിയോ പ്രോഗ്രാമുകൾ എന്നിവ നിർമ്മിക്കുന്നതിൽ ക്ലബ്ബിലെ അംഗങ്ങൾക്ക് പരിശീലനം നൽകും.
യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സ്റ്റേറ്റ് ബോർഡ്, CBSE, ICSE, ISC, IBS എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകൾക്കും മീഡിയ ക്ലബ് ചാപ്റ്ററുകൾ ആരംഭിക്കാൻ അർഹതയുണ്ട്.
സംസ്ഥാനം അല്ലെങ്കിൽ കേന്ദ്ര സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്ക് മീഡിയ ക്ലബ്ബുകൾ ആരംഭിക്കാം.
ക്ലബ്ബിന്റെ ഘടന എങ്ങിനെ?
ഓരോ ക്ലബ്ബിന്റെയും ഭരണസമിതിയിലെ അംഗങ്ങൾ:
- പ്രസിഡൻ്റ്
- വൈസ് പ്രസിഡൻ്റ്
- സെക്രട്ടറി
- ജോയിൻ്റ് സെക്രട്ടറി
- ട്രഷറർ
- എഡിറ്റർ
- ബ്രോഡ്കാസ്റ്റ് ഡയറക്ടർ
ക്ലബ്ബ് ഭാരവാഹികളെ വിദ്യാർത്ഥികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കും. സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ ഒരു ഫാക്കൽറ്റി അംഗത്തെ ക്ലബ്ബ് കോർഡിനേറ്ററായി തിരഞ്ഞെടുക്കണം.
ഓരോ ക്ലബ്ബിനും ചെലവുകൾക്കായി ഒരു വർഷം 5,000/- രൂപ ലഭിക്കും. മീഡിയ ക്ലബ് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്കും ക്യാമ്പുകൾക്കും ഈ ഫണ്ട് വിനിയോഗിക്കാം. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സ്ഥാപനങ്ങൾ അധിക ഫണ്ട് കണ്ടെത്തേണ്ടിവരും.
മീഡിയ ക്ലബ് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ധ്യം, മാധ്യമ പരിജ്ഞാനം, മാധ്യമ നൈപുണ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ അക്കാദമി രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഈ പ്രോഗ്രാമുകൾ അംഗങ്ങൾക്കിടയിൽ ടീം സ്പിരിറ്റും ആത്മവിശ്വാസവും വർദ്ധിപ്പിക്കാൻ സഹായിക്കും.
പ്രഭാത വാർത്ത
അസംബ്ലി സമയത്ത് ക്ലബ്ബ് അംഗങ്ങൾ വാർത്താ ഉദ്ധരണികൾ വായിക്കും. ഇത് സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്.
എന്റെ പത്രം
അഭിമുഖം നടത്താനും കഥകൾ എഴുതാനും എഡിറ്റ് ചെയ്യാനും പത്രങ്ങൾ രൂപകൽപന ചെയ്യാനും ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകും. ഓരോ യൂണിറ്റും അവരുടെ സ്കൂൾ / കോളേജ്, പ്രദേശം, നിവാസികൾ എന്നിവയെക്കുറിച്ച് മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും ഒരു പത്രം / വാർത്താക്കുറിപ്പ് പ്രസിദ്ധീകരിക്കണം.
റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, ഫോട്ടോ / വീഡിയോഗ്രാഫി, ഡിസൈൻ ടീമുകൾ എന്നിവ സൃഷ്ടിക്കുന്നതിനും പ്രോജക്റ്റിന്റെ മേൽനോട്ടം വഹിക്കുന്നതിനും കോർഡിനേറ്റർ ഉത്തരവാദിത്വം ഏറ്റെടുക്കണം.
കമ്മ്യൂണിറ്റി റേഡിയോ
അക്കാദമിയുടെ ഇൻ്റർനെറ്റ് റേഡിയോ ചാനലായ റേഡിയോ കേരളയ്ക്കായി വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിനെയും പ്രദേശത്തെയും കുറിച്ച് വിജ്ഞാനപ്രദവും വിനോദപ്രദവുമായ പ്രോഗ്രാമുകൾ നിർമ്മിക്കാനുള്ള അവസരം ലഭിക്കും.
റേഡിയോ പ്രോഗ്രാം നിർമ്മാണ പരിശീലനം അക്കാദമി നൽകും.
മാധ്യമ ചിന്തകൾ
ഇത് പ്രതിമാസ ചർച്ച / സംവാദ പ്രോഗ്രാമായാണ് ഉദ്ദേശിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട പ്രാദേശിക, ദേശീയ, അന്തർദേശീയ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവ മാധ്യമങ്ങളിൽ എങ്ങനെ ഉൾപ്പെടുത്തിയെന്ന് വിശകലനം ചെയ്യുന്നതിനും ചർച്ച ചെയ്യുന്നതിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കും.അംഗങ്ങൾക്ക് ചരിത്ര ഗ്രന്ഥങ്ങൾ വായിക്കാനും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാനും കഴിയും.
മധുരം മലയാളം
മലയാളം പള്ളിക്കൂടവുമായി ചേർന്ന് രൂപകല്പന ചെയ്ത ഈ പരിപാടി ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ മലയാളം കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇവൻ്റുകളും മത്സരങ്ങളും
അക്കാദമി സംഘടിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളിലേക്ക് മീഡിയ ക്ലബ് അംഗങ്ങൾക്ക് പ്രവേശനം ലഭിക്കും. ക്ലബ്ബ് അംഗങ്ങൾക്ക് മീഡിയ സെമിനാറുകളും സിമ്പോസിയങ്ങളും ഹോസ്റ്റ് ചെയ്യാം. തിരഞ്ഞെടുത്ത ഇവൻ്റുകളുടെ ചിലവിന്റെ ഒരു ഭാഗം അക്കാദമി സ്പോൺസർ ചെയ്യുകയും ചെയ്യും.
ക്വിസ്‌പ്രസ്സ്
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന വാർഷിക ക്വിസ് പ്രോഗ്രാം. പങ്കെടുക്കുന്നവരോട് ശാസ്ത്രം, മാധ്യമം, വികസനം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിക്കും.
സമ്മാനങ്ങൾ:
- ഒന്നാം സമ്മാനം – മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും
- രണ്ടാം സമ്മാനം - 60,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും
- മൂന്നാം സമ്മാനം - 30,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും
സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലൂടെ മത്സര തീയതികൾ പ്രഖ്യാപിക്കും.
മാഗസിൻ അവാർഡ്
കോളേജ് വിദ്യാർഥികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയതാണ് കോളേജ് മാഗസിൻ അവാർഡ്. ഓരോ വർഷവും അപേക്ഷയിലൂടെ ലഭിക്കുന്ന കോളേജ് മാഗസിനുകളിൽനിന്നും മികച്ച മൂന്ന് മാഗസിനുകൾ തെരഞ്ഞെടുക്കുന്നത് സാഹിത്യ‐സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ്.
സമ്മാനങ്ങൾ:
- ഒന്നാം സമ്മാനം - 25,000/- രൂപയുടെ ക്യാഷ് പ്രൈസും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും സർട്ടിഫിക്കറ്റും
- രണ്ടാം സമ്മാനം - 15,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും
- മൂന്നാം സമ്മാനം - 10,000/- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും