
കേരളത്തിലെ മാധ്യമങ്ങൾ
1847 ജൂണിൽ തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിലെ പ്രസ്സിൽ നിന്ന് ഡെമി ഒക്ടാവോ വലിപ്പത്തിലുള്ള എട്ട് സൈക്ലോസ്റ്റൈൽ ഷീറ്റുകൾ പുറത്തെടുത്തപ്പോൾ മലയാള പത്രപ്രവർത്തനത്തിന്റെ പിറവിയുടെ സാക്ഷ്യമായി അതുമാറി. പുതിയ പത്രത്തിന്റെ പേര് അഭിമാനത്തോടെ രാജ്യസമാചാരം എന്ന് മാസ്റ്റ്-ഹെഡിലൂടെ പ്രഖ്യാപിച്ചു. ഏകതാനത മറികടക്കുന്ന രീതിയിൽ കോളങ്ങളോ ക്രോസ്-ഹെഡുകളോ ഇല്ലാതെ വായനാ വിഷയം പേജുകളിലുടനീളം വ്യാപിപ്പിച്ചുകൊണ്ടാണ് രാജ്യസമാചാരത്തിന്റെ ആദ്യലക്കം വായനക്കാരിലേക്കെത്തിയത്.