ഞങ്ങളെപറ്റി നാഴികക്കല്ലുകൾ

നാഴികക്കല്ലുകൾ

1979
  • ജൂൺ മാസത്തിൽ അക്കാദമിയുടെ ആദ്യ ജനറൽ കൗൺസിൽ മീറ്റിംഗ് നടന്നു.
1980
  • ജൂൺ 8നു മുഖ്യമന്ത്രി ശ്രി ഇ കെ നായനാർ അക്കാദമിയുടെ തറക്കല്ലിട്ടു
1985
  • മെയ് 24നു മുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ അക്കാദമി കെട്ടിടം ഉൽഘാടനം ചെയ്തു.
1986
  • പിജി ഡിപ്ലോമ ഇൻ ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻസ് കോഴ്സിന്റെ തുടക്കത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസിന്റെ പ്രവർത്തനം ആരംഭിച്ചു.
1993
  • പിജി ഡിപ്ലോമ ഇൻ അഡ്വെർടൈസിങ് ആൻഡ് പിആർ കോഴ്സ് ആരംഭിച്ചു.
2011
  • നോൺ ലീനിയർ വീഡിയോ ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആരംഭിച്ചു
2012
  • ഏപ്രിലിൽ ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ പി ഗോവിന്ദപ്പിള്ള മീഡിയ എന്ന ഇംഗ്ലീഷ് -മലയാളം ദ്വിഭാഷാ മാസിക പ്രകാശനം ചെയ്തു
2013
  • സെപ്റ്റംബറിൽ പിജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സ് ആരംഭിച്ചു
2014
  • കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാഡമിയായി പുനർനാമകരണം ചെയ്തു
2017
  • ആദ്യ ഇ.എം.എസ് സ്മൃതി പ്രഭാഷണവും ആദ്യ എൻ വി കൃഷ്ണവാര്യർ പ്രഭാഷണവും സംഘടിപ്പിച്ചു. ആദ്യ അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
  • ആദ്യ അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
2018
  • ആദ്യ ഗ്ലോബൽ മീഡിയ സമ്മിറ്റിനു ലോക കേരള മാധ്യമ സഭ ആതിഥേയത്വം വഹിച്ചു.
  • വേൾഡ് ഫോട്ടോഗ്രാഫർ അവാർഡ് സ്ഥാപിച്ചു
  • അക്കാദമിയുടെ ആദ്യ സബ് സെന്റർ തിരുവനന്തപുരത്ത് ആരംഭിച്ചു
  • മീഡിയ ക്ലബ്ബ് ലോഞ്ച് ചെയ്തു. ആദ്യ മാധ്യമ ചരിത്ര യാത്ര സംഘടിപ്പിച്ചു.
2019
  • ഡിപ്ലോമ ഇൻ ഫോട്ടോജേണലിസം കോഴ്സ് ആരംഭിച്ചു
  • ആദ്യ കാർട്ടൂൺ കോൺക്ലേവും നാഷണൽ കോൺക്ലേവ് ഓഫ് വിമെൻ ജേർണലിസ്റ്റ്‌സും സംഘടിപ്പിച്ചു
  • newspages.in എന്ന പോർട്ടലും റേഡിയോ കേരളയും ആരംഭിച്ചു.
2020
  • ലോക കേരള സഭയോടനുബന്ധിച്ച് രണ്ടാം ലോക കേരള മാധ്യമ സഭസംഘടിപ്പിച്ചു
2024
  • മാധ്യമ വിജ്ഞാനോത്സവമായി മാറിയ കേരള മീഡിയ കോൺക്ലേവ്‌ സംഘടിപ്പിച്ചു.
  • വേൾഡ്‌ പ്രസ്‌ ഫോട്ടോഗ്രാഫി പ്രൈസ്‌ 2023 ലോകപ്രശസ്‌ത ഫോട്ടോ ജേർണലിസ്‌റ്റും എഡിറ്റുമായ സന ഇർഷാദ്‌ മട്ടുവിന്‌ സമ്മാനിച്ചു.ഇന്ത്യൻ മീഡിയ പേഴ്‌സൺ സ്‌പെഷ്യൽ അവാർഡ്‌ 2023 ദ ടെലഗ്രാഫ്‌ എഡിറ്റർ അറ്റ്‌ലാർജ്‌ ആർ രാജഗോപാലിന്‌ സമ്മാനിച്ചു