
8 August 2025
ഫോട്ടോജേണലിസം കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 13-ാം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി കൊച്ചി സെന്ററിലെ ഐശ്വര്യ മധു ഒന്നാം റാങ്കിനും യദുകൃഷ്ണന് എ.ഡി. രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ നേതന്‍ അജി ജോര്‍ജ് മൂന്നാം റാങ്കിനും അര്‍ഹരായി. കുറുമശ്ശേരി സരോവരം കൊല്ലശ്ശേരി വീട്ടില്‍ കെ.വി. മധുവിന്റെയും എം. രമയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ മധു. ആലപ്പുഴ ചേര്‍ത്തല തണ്ണീര്‍മുക്കം അഞ്ചത്തറ വീട്ടില്‍ എ.റ്റി. ദിലീപ്കുമാറിന്റെയും ബി ഗീതയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ യദുകൃഷ്ണന് എ.ഡി. മൂന്നാം റാങ്ക് നേടിയ നേതന്‍ അജി ജോര്‍ജ് അടൂര്‍ മലമേക്കര റോക്ക് ഗാര്‍ഡനില്‍ അജി ജോര്‍ജിന്റെയും ബിന്ദു അജിയുടെയും മകനാണ്. പരീക്ഷാഫലം ചുവടെ നൽകിയിട്ടുള്ള ലിങ്കിൽ ലഭിക്കും.