Post Image

പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോര്‍ട്ട് : അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

കേരളത്തിലെ പൊതുമേഖലാ    വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള  മികച്ച മാധ്യമ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍.

ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും ലഭിക്കും.  2023 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച്  വരെയുള്ള കാലയളവില്‍ കേരളത്തില്‍ നിന്നും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-മലയാളം പത്രങ്ങളിലെ റിപ്പോര്‍ട്ടുകളും (Print Media Reporting), കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ സംപ്രേക്ഷണം ചെയ്തിട്ടുള്ള റിപ്പോര്‍ട്ടുകളും (Visual Media Reporting) അവാര്‍ഡിന് പരിഗണിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്്ക്കാം. എന്‍ട്രിയുടെ 3 കോപ്പികള്‍  ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പടെ അയയ്്ക്കണം. ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ പെന്‍ ഡ്രൈവില്‍  ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം.

സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്  കൊച്ചി – 30 എന്ന  വിലാസത്തില്‍ എന്‍ട്രികള്‍ 05.08.2025-നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275  എന്ന ഫോണ്‍ നമ്പറിലോ secretarykma.gov@gmail.com  എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടാം.

Share