മാധ്യമം റേഡിയോ കേരള

റേഡിയോ കേരള

ഉയർന്ന നിലവാരമുള്ള ഇൻഫോടെയ്ൻമെൻ്റ് കോൺടെന്റ് പ്രക്ഷേപണം ചെയ്യുന്നതിനായി കേരള മീഡിയ അക്കാദമി ആരംഭിച്ച ഓൺലൈൻ റേഡിയോ ചാനലാണ് റേഡിയോ കേരള. 2019 ഡിസംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ചാനൽ ലോകമെമ്പാടുമുള്ള 10 രാജ്യങ്ങളിലെ മലയാളികൾക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയെടുത്തത്.

റേഡിയോ കേരള പ്രധാനമായും ലക്ഷ്യമിടുന്നത് ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികളെയാണ് മീഡിയ ക്ലബ് വഴി കുട്ടികളിൽ പോസിറ്റീവായ ഒരു മീഡിയ സംസ്കാരം വളർത്തിയെടുക്കുകയും, റേഡിയോ പ്രക്ഷേപണത്തിൻ്റെ ആവേശകരമായ ലോകം അവർക്കു മുൻപിൽ തുറന്ന് കൊടുക്കുകയും ചെയ്യുന്നു.

സ്കൂളുകളിൽ റേഡിയോ സ്റ്റേഷനുകൾ തുറക്കാൻ കേരള മീഡിയ അക്കാദമി ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിനെയും പ്രദേശങ്ങളെയും കുറിച്ച് റേഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കാനും, പ്രക്ഷേപണം ചെയ്യാനും അവസരമൊരുക്കുകയാണ് ലക്ഷ്യം.

അക്കാദമിയുടെ കാക്കനാട് കാമ്പസിലും തിരുവനന്തപുരം സബ്‌സെന്ററിലും പൂർണ്ണ സജ്ജമായ സ്റ്റുഡിയോ സംവിധാനം ഉണ്ട്. 24 മണിക്കൂറും പ്രക്ഷേപണം ഉണ്ട്‌. മാധ്യമ വിദ്യാർത്ഥികൾക്ക് ഒരു റേഡിയോ ചാനലിൻ്റെ പ്രവർത്തനങ്ങൾ പഠിക്കാനും RJing, സ്ക്രിപ്റ്റിംഗ്, എഡിറ്റിംഗ്, പ്രൊഡക്ഷൻ തുടങ്ങിയ പഠിക്കാനാകും.